Tuesday December 06, 2016
Latest Updates

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് അയര്‍ലണ്ടിലെ ജനങ്ങളില്‍ ഭൂരിപക്ഷവും !

കഞ്ചാവ് നിയമവിധേയമാക്കണമെന്ന് അയര്‍ലണ്ടിലെ ജനങ്ങളില്‍ ഭൂരിപക്ഷവും !

ഡബ്ലിന്‍:മരുന്നുകളുണ്ടാക്കാനായി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് അയര്‍ലണ്ടിലെ 92% പേരും അഭിപ്രായപ്പെട്ടതായി സര്‍വേ. മണ്‍സ്റ്റര്‍ കൗണ്ടിയില്‍ 94% പേരാണ് മരുന്നിനായി ഉപയോഗിക്കുന്ന തരത്തില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്. 93% സ്ത്രീകളും, 90% പുരുഷന്മാരും ഇതേ അഭിപ്രായം പങ്കുവച്ചു. റെഡ് സി ആണ് സര്‍വേ നടത്തിയത്. 1,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

അപസ്മാരം അടക്കമുള്ള രോഗങ്ങള്‍ക്ക് കഞ്ചാവ് ഔഷധമാണെന്ന് പറയുന്നുണ്ട്. ഇത് നിയമവിധേയമാക്കുന്നത് സംബന്ധിച്ച് ഐറിഷ് പാര്‍ലമെന്റായ ഡോള്‍ ഈയാഴ്ച ചര്‍ച്ച നടത്തും.

എന്നാല്‍ മെഡിക്കേറ്റഡ് കഞ്ചാവിന്റെ പേരില്‍ ലഹരി മരുന്ന് വില്‍പ്പനയും ഉണ്ടായേക്കാമെന്ന വാദവും ശക്തമാണ്.ഓരോ ദിവസവും അയര്‍ലണ്ടില്‍ എത്തുന്നത് മില്യണുകളുടെ മയക്കു മരുന്നുകളാണ്.ആകെ 50 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള അയര്‍ലണ്ടിലെ മയക്ക് മരുന്നുപയോഗം ശരാശരി കണക്കില്‍ ലോകരാജ്യങ്ങളില്‍ ആദ്യ പട്ടികയില്‍ പെടുന്നുണ്ട്.

Scroll To Top