Monday December 05, 2016
Latest Updates

മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ വൈകരുത്,34 വയസ് കഴിഞ്ഞവര്‍ക്ക് മെയ് 1 മുതല്‍ പ്രീമിയത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകും 

മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ വൈകരുത്,34 വയസ് കഴിഞ്ഞവര്‍ക്ക് മെയ് 1 മുതല്‍ പ്രീമിയത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകും 

ഡബ്ലിന്‍ :പുതിയതായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്ന 34 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലെവി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇതനുസരിച്ച് മെയ് 1 ന് ശേഷം പോളിസി എടുക്കുന്നവര്‍ക്ക് പ്രീമിയത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്കുന്നു. 

ഉദാഹരണത്തിന് 54 വയസു പ്രായമുള്ള ഒരാള്‍ ഏപ്രില്‍ 30 ന് മുമ്പ് നിലവിലുള്ള ഏതെങ്കിലും കമ്പനിയില്‍ ഇന്‍ഷറന്‍സ് എടുക്കുകയാണെങ്കില്‍ നിലവിലുള്ള പ്രീമിയം അടച്ചാല്‍ മതി.395 യൂറോയുടെ ഒരു പ്ലാനില്‍ ചേരാനായി 395 യൂറോ അടച്ചാല്‍ മതി.എന്നാല്‍ മെയ് 1 മുതല്‍ ഇതേയാള്‍ പോളിസി എടുക്കുകയാണെങ്കില്‍ പ്രീമിയത്തില്‍ 40 % വര്‍ദ്ധനവ് കൂടി ചേര്‍ത്ത് 553 യൂറോയാണ് അടയ്‌ക്കേണ്ടത്.പ്രായ വ്യത്യാസം അനുസരിച്ച് ഇന്‍ഷറന്‍സ് ലെവിയിലും വ്യത്യാസം ഉണ്ടാവും.

ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആരോഗ്യ മന്ത്രി ലിയോ വരദ്കര്‍ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ക്യാംപെയന് തുടക്കമിട്ടു. കൂടുതല്‍ ആളുകളെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ അംഗങ്ങളാകുന്നതിന് പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ഇതിന്റെ ഭാഗമായി ഉടന്‍ തുടങ്ങും.34 വയസു കഴിഞ്ഞവര്‍ക്ക് ഇത് വഴി പോളിസി എടുത്താല്‍ നിലവിലുള്ള വിലയ്ക്ക് പോളിസി ലഭ്യമാകും.എന്നാല്‍ മെയ് 1 ന് മുതല്‍ എടുക്കുന്ന പോളിസികള്‍ക്ക് പുതിയതായി നിശ്ചയിച്ച പ്രീമിയം അടയ്‌ക്കേണ്ടി വരും.

2324 വയസ്സുള്ളവരില്‍ അഞ്ചില്‍ ഒരാളെ നിലവില്‍ ആരോഗ്യ പരിരക്ഷ ഇന്‍ഷുറന്‍സ് എടുക്കുന്നുള്ളൂവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. വണ്‍ ബിഗ് സ്വിച്ച് ഡോട്ട് ഐഇ നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 25,000 ആളുകളില്‍ 16 ശതമാനം ആളുകളും പുതിയതായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ സന്നദ്ധത അറിയിച്ചവരാണ്. സര്‍ക്കാര്‍ നടപ്പാക്കിഏര്‍പ്പെടുത്തുന്ന പുതിയ ലെവിയെ തുടര്‍ന്നാണ് ഇപ്പോള്‍ ഇവര്‍ ആരോഗ്യ ഇന്‍ഷുറന്‍സില്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 

പുതിയ സംവിധാന പ്രകാരം ആദ്യമായി ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ 34 വയസ്സിന് ശേഷമുള്ള ഓരോ വര്‍ഷവും രണ്ട് ശതമാനം തുകമുതല്‍ (കുറഞ്ഞ പ്രായക്കാര്‍ക്ക് ) ലെവിയായി അടയ്ക്കണം.ഇത് വാര്‍ഷിക പ്രീമിയത്തില്‍ വന്‍ വര്‍ധനവിന് കാരണമാകും.

ആരോഗ്യ ഇന്‍ഷുറന്‍സുള്ള ആളുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

‘ആരോഗ്യ ഇന്‍ഷുറന്‍സിനെ ജനങ്ങള്‍ മൂല്യം കല്‍പ്പിക്കുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തിച്ചേരണം. 35 വയസ്സാകുന്നതിന് മുന്‍പെ ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ലൈഫ്‌റ്റൈം കമ്മ്യൂണിറ്റി റേറ്റിംഗ് ഏര്‍പ്പെടുത്തിയത്. പ്രായമാകുന്തോറും ഇന്‍ഷുറന്‍സ് ചെലവ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും ലിയോ വരദ്കര്‍ പറഞ്ഞു. 




Scroll To Top