Saturday November 25, 2017
Latest Updates

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റികളിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം:ആഗസ്റ്റ് ആറിന് ഡബ്ലിനില്‍ പ്രവേശന പരീക്ഷ

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റികളിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം:ആഗസ്റ്റ് ആറിന് ഡബ്ലിനില്‍ പ്രവേശന പരീക്ഷ

ഡബ്ലിന്‍ :ബള്‍ഗേറിയയിലെ പ്രമുഖ മെഡിക്കല്‍ യൂണിവേഴ്സിറ്റികളിലേക്ക് ഈ അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ഏതാനും ആഴ്ചകള്‍കൊണ്ട് അവസാനിക്കുകയാണ്.വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്കുള്ള പരീക്ഷയാണ് ആഗസ്റ്റ് ആറാം തിയതി ഡബ്ലിനില്‍ നടക്കുക.

പ്രവേശനപരീക്ഷയ്ക്കുള്ള മെറ്റീരിയല്‍ കുട്ടികള്‍ക്ക് അയച്ചുകഴിഞ്ഞു.മൂന്നു ദിവസത്തെ പഠനം കൊണ്ട് 100%മാര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് അവ തയ്യാറാക്കിയിരിക്കുന്നത്.

കിഴക്കേ യൂറോപ്പിലെ തന്നെ പ്രശസ്തമായതും അടുത്തകാലത്ത് ബിബിസി മികവുറ്റ യൂണിവേഴ്സിറ്റിയെന്ന് റിപ്പോര്‍ട് ചെയ്തതുമായ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്കാണ് ഇത്തവണയും വന്‍തിരക്ക്. ബള്‍ഗേറിയയിലെ മറ്റ് യൂണിവേഴ്സിറ്റികളിലേക്കുള്ള അഡ്മിഷനും പുരോഗമിച്ചുവരുന്നതായി വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.

ഒരുപക്ഷേ, ഇന്ത്യക്ക് പുറത്ത് ലോകത്ത് ഏറ്റവും അധികം മലയാളികള്‍ പഠിക്കുന്ന യൂണിവേഴ്സിറ്റി കാമ്പസ് ബള്‍ഗേറിയയിലെ വര്‍ണാ മെഡിക്കല്‍ യൂണിവേഴ്സിറ്റിയാകും.മറ്റു യൂണിവേഴ്സിറ്റികളെ അപേക്ഷിച്ച് 10മിനിറ്റ് നടപ്പുദൂരത്തില്‍ എല്ലാവര്‍ക്കും താമസ സൗകര്യം കിട്ടുക ഈ യൂണിവേഴ്സിറ്റിയുടെ മാത്രം പ്രത്യേകതയാണ്.

എയര്‍പോര്‍ട്ടില്‍ നിന്ന് 15 മിനിറ്റ് മാത്രം ദൂരം,സുരക്ഷിതവും മനോഹരവുമായ ടൂറിസ്റ്റ് നഗരത്തില്‍ പഠിക്കുകയെന്നതും കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ സന്തോഷവാന്മാരാക്കുന്നു.ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്സിറ്റികളിലേയ്ക്കും ഇപ്പോള്‍ അപേക്ഷിക്കാമെന്ന് ഡയറക്ടര്‍ പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.

യൂണിവേഴ്സിറ്റി അഡ്മിഷന്‍ പ്രക്രിയ വിസ്റ്റാമെഡ് ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതു മുതല്‍ ആരംഭിക്കുന്നു.താമസസൗകര്യം,ബാങ്ക് അക്കൗണ്ട്,ബള്‍ഗേറിയന്‍ ഐ.ഡി എന്നീ കാര്യങ്ങള്‍ വിസ്റ്റാമെഡ് നേരിട്ടാണ് അറേഞ്ച് ചെയ്യുന്നത്.

വര്‍ണാമെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ ഉടന്‍തന്നെ വിസ്റ്റാമെഡുമായി ബന്ധപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.vistamed.co.uk/ സന്ദര്‍ശിക്കുക.

email:info@vistamed.co.uk
Tel:00442082529797,00447404086914(mobile)
Baby Pereppadan(whats app)353872930719

Scroll To Top