Friday September 22, 2017
Latest Updates

സാമൂഹ്യ നന്മകള്‍ തിന്നു വളരുന്ന മാധ്യമ മാഫിയകള്‍ 

സാമൂഹ്യ നന്മകള്‍ തിന്നു വളരുന്ന മാധ്യമ മാഫിയകള്‍ 

ന്നില്‍ നിന്ന് മറ്റൊന്നിലേക്കു ബന്ധിപ്പിക്കുന്നതിനെ ‘മാധ്യമം’ എന്ന് വിളിക്കുന്നു.ലോകത്തിലെ സംഭവങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് വാര്‍ത്ത മാധ്യമങ്ങളുടെ ധര്‍മം.അപ്പോള്‍ ഒരു സുപ്രധാന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആ കാര്യം സംഭവിച്ചിട്ടില്ല എന്ന് പൊതുജനം സാമാന്യ യുക്തിയാല്‍ അനുമാനിക്കും.പക്ഷെ അവിടെ പൊതുജനത്തിന് തെറ്റ് പറ്റുന്നു.കാലം മാറിയപ്പോള്‍ മാധ്യമങ്ങളുടെ സ്വഭാവവും മാറിയിരിക്കുന്നു.പലതും പൊതുജനങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ ബോധപൂര്‍വം മറച്ചു വെയ്ക്കുന്നു.തനിക്കു ചുറ്റും സംഭവിക്കുന്നത് അറിയാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്.പ്രത്യകിച്ചു അത് തന്നെ തന്നെ ബാധിക്കുന്നതാണെങ്കില്‍ .achuthanandan-main

എന്നാല്‍ മാഫിയകളുടെ രൂപം പൂണ്ട മാധ്യമങ്ങള്‍ ഇന്ന് സമൂഹമനസാക്ഷിയെയും ജനനന്മയും കുരുതി കൊടുത്തുകൊണ്ട് തിന്നു കൊഴുത്തു വളരുന്ന കാഴ്ചയാണ് നാം കാണുന്നത്.കഴിഞ്ഞ ആഴ്ച കേരളത്തിലെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഒരു വാര്‍ത്ത സമ്മേളനം നടത്തി. മാധ്യമങ്ങള്‍ അത് ലൈവ് ആയി കാണിച്ചു കൊണ്ടിരുന്നു.ചെമ്മണ്ണൂര്‍ ജുവല്ലറി ഉടമ ബോബി ചെമ്മണ്ണൂര്‍ നടത്തിയ 2000 കോടിയുടെ തട്ടിപ്പിനെ പറ്റി പരാമര്‍ശിച്ചപ്പോള്‍ ഈ മാധ്യമങ്ങള്‍ ആ ഭാഗം ഒഴിവാക്കി വാര്‍ത്ത നല്‍കി.പണം വാങ്ങി സമൂഹത്തെ വഞ്ചിക്കുന്ന ഈ പ്രവണതയാണ്’ മാധ്യമ വ്യഭിചാരം’

സ്വിറ്റ്‌സര്‍ലണ്ട് ആസ്ഥാനമായ നെസ്ലെ കമ്പനിയുടെ ഉല്പന്നമായ മാഗി നൂഡില്‍സ് നിരോധിച്ചത് മലയാള പത്രങ്ങളിലും അച്ചടിച്ചുവന്നു.ഒരു പക്ഷെ മാഗിയുടെ ഉടമ കേരളത്തിലെ അറിയപെടുന്ന ഒരു വ്യവസായി ആയിരുന്നെങ്കില്‍ ആ നിരോധന വാര്‍ത്ത മലയാള പത്രങ്ങള്‍ പ്രസിദ്ധികരിക്കുമായിരുന്നോ? മുന്‍ ഉദാഹരണങ്ങള്‍ വച്ചു നോക്കിയാല്‍ ‘ഇല്ല’എന്നാണ് ഉത്തരം.ഈസ്റ്റേണ്‍ കറി പൌഡറുകളിലെ മായം കണ്ടെത്തിയത് എത്ര പത്രങ്ങള്‍ പ്രസിദ്ധികരിച്ചു എന്ന് നാം കണ്ടതാണ് !!

ഡല്‍ഹിയില്‍ പരിശോധിച്ചപ്പോള്‍ ആരോഗ്യത്തിനു ഹാനികരമായ പഥാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയ അതെ മാഗി നൂഡില്‍സ് കേരളത്തില്‍ പരിശോധിച്ചപ്പോള്‍ ആരോഗ്യത്തിനു അത്ത്യുത്തമം!! കേരളത്തിലെ ‘ പ്രബുദ്ധരായ’ ജനങ്ങള്‍ക്ക് വേണ്ടി നെസ്ലെ കമ്പനി പ്രത്യേകമായി മാഗി നിര്‍മിക്കുന്നുണ്ടായിരിക്കും!!. വിഷവും പണവും ഒരുമിച്ചു ലാബില്‍ കൊടുത്തല്‍ ,ആ വിഷത്തില്‍ ആരോഗ്യത്തിനു ഹാനികരമായ ഒന്നുമില്ലെന്നു ലാബിന്റെ ചുമതലക്കാര്‍ റിപ്പോര്‍ട്ട് തരും.ആ റിപ്പോര്‍ട്ടും പണവും ഒരുമിച്ചു പത്രമോഫിസില്‍ കൊടുത്താല്‍ ആ റിപ്പോര്‍ട്ട് പത്രത്തില്‍ പ്രസിദ്ധികരിക്കും.അങ്ങനെ ആ വിഷം ആരോഗ്യത്തിനു ഹാനികരമല്ലെന്നു നാം അറിയും! ആടിനെ പട്ടിയാക്കാനും,പട്ടിയെ ആടാക്കാനും പണത്തോടു ആര്‍ത്തിയുള്ള കുറെ മനുഷ്യര്‍ക്ക് നിഷ്പ്രയാസം സാധിക്കും എന്നതാണ് ആധുനിക കേരളത്തിന്റെ ദുരവസ്ഥ.
ചക്രവ്യുഹത്തില്‍ അകപെട്ട അഭിമാന്യുവിന്റെ അവസ്ഥയിലാണ് മലയാളി ഇന്ന് എത്തപെട്ടിരിക്കുന്നത്!! എന്ത് ഭക്ഷി ക്കണം, എന്ത് കുടിക്കണം,എന്ത് വായിക്കണം എന്ത് വിശ്വസിക്കണം എന്നൊന്നും ഒരു നിശ്ചയവുമില്ല …ചുറ്റും ആപത്തു പതിയിരിക്കുന്നു… ചുറ്റും ചതിയന്മാരാണ്. വീടിനു വെളിയിലിറങ്ങിയാല്‍ സംതൃപ്തിയോടെയും സന്തോഷത്തോടെയും ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ ..!

പണ്ട് ഒരു പള്ളിയില്‍ തിരുന്നാളിന് പ്രസംഗിക്കാന്‍ വന്ന പുരോഹിതന്‍,പള്ളിയിലേക്കുള്ള വഴി ചോദിക്കാനായി ഒരു ജങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി.അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു,’അച്ചാ, ഈ വളവു തിരിയുമ്പോള്‍ ഒരു കള്ള് ഷാപ്പ് കാണാം,അവിടന്നു കുറച്ചുകൂടി പോയാല്‍ ഒരു ഇറച്ചി കട,അതുകഴിഞ്ഞുള്ള വളവില്‍ കാണുന്നതാണ് പള്ളി ‘.പിതാവ് പുത്രന്‍ പരിശുദ്ധാന്മാവ് പോലെയാണ് കള്ള് ഷാപ്പും ഇറച്ചി കടയും പള്ളിയും എന്ന് എനിക്ക് അന്നാണ് മനസ്സിലായത് എന്ന് ആ പുരോഹിതന്‍ അന്നത്തെ തിരുന്നാള്‍ പ്രസംഗത്തില്‍ പറഞ്ഞു !!

അതുപോലെയാണ് ഇന്ന് ഹോട്ടലുകളും ആശുപത്രിയും ഫാര്‍മസിയും! ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ തൊട്ടപ്പുറത്തുള്ള ആശുപത്രിയില്‍ പോയി ചികല്‍സിക്കാം.അതിനപ്പുറത്തുള്ള ഫാര്‍മസിയില്‍ നിന്ന് മരുന്നും വാങ്ങാം.അധുനിക കേരളത്തിലെ ‘ത്രയങ്ങള്‍’! ഹോട്ടലുകളും multi specialtiy hospital കളും തമ്മില്‍ മത്സരമാണിവിടെ.പണം വാങ്ങി ഇവരുടെ പരസ്യങ്ങള്‍ പത്രങ്ങളില്‍ അച്ചടിക്കുന്നു.ഈ മുട്ടനാടുകള്‍ മത്സരിക്കുമ്പോള്‍ ചോര പൊടിയുന്നത് പാവം ജനങ്ങളുടെയാണെന്നു മാത്രം.പത്രങ്ങള്‍ എന്ന കുറുക്കന്മാര്‍ ആ ചോര കുടി ച്ചു വളരുകയാണ് . 

സമൂഹത്തെയും അധികാരികളെയും നേര്‍വഴിനടത്താന്‍ പ്രതിബദ്ധതയുള്ള മാധ്യമങ്ങള്‍ ഇന്ന് മാഫിയകളുടെ രൂപം അണിഞ്ഞിരിക്കുന്നു ..പണമാണ് മുഖ്യം.1989 ല്‍ ചൈനയിലെ ട്വിയാന്‍മെന്‍ സ്‌ക്വയറില്‍ നടന്ന വിപ്ലവത്തില്‍ പ്രതിഷേധക്കരുടെ അരയ്ക്ക് മുകളില്‍ മാത്രം വെടിവെയ്ക്കനാണ് ചൈനീസ് ഭരണകൂടം പട്ടാളത്തിനു ഉത്തരവ് നല്‍കിയത്!! 99 ശതമാനം ക്രൂരതയും 1 ശതമാനം സഹതാപവും ഉണ്ടായാല്‍ പോലും വിപ്ലവം ജയിക്കും. 1oo ശതമാനം ക്രൂരത കാണിച്ചാലെ ഒരു വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടത്തിനു സാധിക്കു.

അതുപോലെയാണ് മാധ്യമ ധര്‍മവും..100 ശതമാനം സാമൂഹ്യ പ്രതിബദ്ധതയും ധാര്‍മികതയും മാധ്യമങ്ങള്‍ കാണിക്കണം.ഒരു ശതമാനം അനീതികള്‍ക്ക് നേരെ കണ്ണടച്ചാല്‍ സമൂഹത്തില്‍ അനീതി വളരും. വേലി തന്നെ വിളവു തിന്നാതിരിക്കട്ടെ !!
സെബി സെബാസ്റ്റ്യന്‍ celbridge

Scroll To Top