Saturday July 22, 2017
Latest Updates

മക്കയിലെ മരണം 717,പത്ത് മലയാളികളെയും കാണാതായി 

മക്കയിലെ മരണം 717,പത്ത് മലയാളികളെയും കാണാതായി 

മക്ക: ബലി പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിനിടെ 10 മലയാളികളെ കാണാതായി വാര്‍ത്തകള്‍.  കൊല്ലത്തും കോഴിക്കോടുമുള്ളവരെയാണ് കാണാതായത്.

കോഴിക്കോട് ഫറൂഖ് സ്വദേശി മുനീറിനെയും കുടുംബത്തെയുമാണ് കാണാതായത്. ഭാര്യക്കും മകനുമൊപ്പമാണ് മുനീര്‍ ഹജ്ജിനെത്തിയത്. അതേസമയം, കൊല്ലത്തു നിന്നുള്ള കുടുംബത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

മിനായിലെ തിക്കിലും തിരക്കിലും പെട്ട് 717 പേരാണ് മരിച്ചത്. 863 പേര്‍ക്കും പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മരിച്ചവരില്‍ ഒരു മലയാളി അടക്കം 15 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് മരിച്ച മലയാളി.

Scroll To Top