Thursday December 08, 2016
Latest Updates

ഡബ്ലിനിലെ ഭവന രഹിതര്‍ക്ക് സൗജന്യഭക്ഷണം നല്‍കുമെന്ന് അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ 

ഡബ്ലിനിലെ ഭവന രഹിതര്‍ക്ക് സൗജന്യഭക്ഷണം നല്‍കുമെന്ന് അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ 

ഡബ്ലിന്‍:ഡബ്ലിനിലെ ഭവനരഹിതര്‍ക്ക് സൗജന്യ ഭക്ഷണം എത്തിക്കാനൊരുങ്ങി ഇന്ത്യക്കാര്‍. ആദ്യം ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഭക്ഷണം നല്‍കാനാണ് തീരുമാനം. 

പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ പ്രശസ്തമായ സൗജന്യ ഭക്ഷണ വിതരണത്തിനെ പിന്‍തുടര്‍ന്ന് അയര്‍ലണ്ടിലെ സിഖ് സമുദായാംഗങ്ങളാണ് ഇന്ത്യക്കാര്‍ക്ക് മൊത്തം അഭിമാനകരമായ ഈ ശ്രമത്തിന് മുന്നിട്ടിറങ്ങുന്നത്.ഡബ്ലിനിലെ ഭവനരഹിതരെ സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുമ്പോഴാണ് മുന്നൂറില്‍ താഴെ കുടുംബങ്ങള്‍ മാത്രമുള്ള സിഖ് സമുദായം മാതൃകയുമായി മുന്നിട്ടിറങ്ങുന്നത്.

സുവര്‍ണ്ണ ക്ഷേത്രത്തില്‍ എപ്പോള്‍ ആര് ചെന്നാലും അവിടെ ഭക്ഷണം നല്‍കും.അത്തരമൊരു അതിഥി സല്‍ക്കാരം ഡബ്ലിനിലെ സര്‍പന്റൈന്‍ അവന്യൂവിലുള്ള സിഖ് ഗുരുദ്വാരയില്‍ ആരംഭിക്കാനാണ് സമുദായത്തിന്റെ പദ്ധതി.

സേവനം സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഈ പദ്ധതിക്ക് വിലങ്ങ് തടിയാവുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍.എന്നാലും എങ്ങനെയും പദ്ധതി സഫലമാക്കാനുള്ള വഴികള്‍ അവര്‍ ഊര്‍ജജിതമായി തേടുകയാണിപ്പോള്‍.

ഡബ്ലിന്‍ ഗുരുദ്വാരയുടെ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ധാരാളം പണം ആവശ്യമുണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് ഭക്ഷണം നല്കാനുള്ള സംഭാവനകള്‍ സമുദായംഗങ്ങള്‍ കൈയയച്ചു നല്കുമെന്ന പ്രത്യാശയിലാണ് സംഘാടകര്‍.

Scroll To Top