Saturday December 10, 2016
Latest Updates

നൂറ്റാണ്ടിലെ ഏറ്റവും വിലയേറിയ പോരാട്ടം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

നൂറ്റാണ്ടിലെ ഏറ്റവും വിലയേറിയ പോരാട്ടം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കായിക പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ലോക വെല്‍ടര്‍വെയ്റ്റ് കിരീടത്തിനായി അമേരിക്കകാരനായ ഫ്‌ളോയ്ഡ് മെയ്വെതറും ഫിലിപ്പീന്‍സുകാരനായ മാനി പക്വിയോവോയും ഇന്ന് ഏറ്റുമുട്ടും. ലാസ് വെഗാസിലെ ഗാന്‍ഡ് ഗാര്‍ഡന്‍ അരീനയിലാണ് പോരാട്ടം നടക്കുക.

പോരാട്ടത്തിനായി പക്വിയോവയും മെയ്വെതറുംഒരുങ്ങികഴിഞ്ഞു. 38 കാരനായ മെയ്വെതറും 36 കാരനായ പക്വിയോവയും സ്വഭാവം കൊണ്ടും രീതികള്‍ കൊണ്ടും വ്യത്യസ്ത ധ്രുവങ്ങളിലുള്ള താരങ്ങളാണ്. മെയ്വെതര്‍ വഴക്കാളിയും തന്റേടിയുമായിട്ടാണ് അറിയപ്പെടുന്നതെങ്കില്‍ പക്വിയോവ ശാന്തനും സൗമ്യശീലനുമാണ്. അഞ്ചു വ്യതസ്ത ലോകകിരീടങ്ങള്‍ നേടിയിട്ടുള്ള മെയ്വെതര്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും അപരാജിതനായതിന്റെ അപൂര്‍വ റെക്കോര്‍ഡിനുടമയാണ്. എട്ടു വ്യതസ്ഥ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാവായ റെക്കോര്‍ഡ് സൂക്ഷിക്കുന്ന പാക്വിയാവോയാകട്ടെ പങ്കെടുത്ത 64 മല്‍സരങ്ങളില്‍ 5എണ്ണത്തില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്.

ചരിത്രത്തിലെ ഏറ്റവും വിലയേറിയ പോരാട്ടമായി മത്സരം അറിയപ്പെടും. ടിക്കറ്റ് വില്‍പനയും പരസ്യവരുമാനവുമായി 2500 കോടിരൂപയാണ് മത്സരത്തില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മെയ്വെതറിന് ഏകദേശം 900 കോടി രൂപയും പക്വിയോവോക്ക് 600 കോടി രൂപയും മല്‍സരത്തില്‍ പ്രതിഫലമായി ലഭിക്കും. അയര്‍ലണ്ട് സമയം പുലര്‍ച്ചെ നാലു മണിക്കായിരിക്കും മത്സരം.

Scroll To Top