Saturday December 10, 2016
Latest Updates

ലിമറിക്കിലെ ആശാന് അക്ഷരമൊന്നു പിഴച്ചാല്‍ ….

ലിമറിക്കിലെ ആശാന് അക്ഷരമൊന്നു പിഴച്ചാല്‍ ….

ലിമറിക്ക് : വികലാംഗരുടെ പാര്‍ക്കിംഗ് മേഖലയില്‍ കാര്‍ പാര്‍ക്ക് ചെയ്ത ലിമെറിക്ക് മേയര്‍  വിവാദത്തില്‍. കൌണ്‍സില്‍ കെട്ടിടത്തിലെ പാര്‍ക്കിംഗ് മേഖലയിലെ വികലാംഗര്‍ക്കായി പ്രത്യേകം വേര്‍തിരിച്ച സ്ഥലത്താണ് ലിമെറിക്ക് മേയര്‍ കെവിന്‍ഷെഹാന്‍ കാറ് പാര്‍ക്ക് ചെയ്തത്. ഒടുവില്‍ സംഭവം വിവാദമായതോടെ മേയര്‍ മാപ്പ് പറഞ്ഞു തടിയൂരി.

വീല്‍ ചെയറിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ഒരു സ്ത്രീയാണ് മേയറുടെ നിയമലംഘനം പുറത്ത് കൊണ്ടുവന്നത്. മേയറുടെ കാര്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം പകര്‍ത്തി അവര്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. മേയര്‍ വികലാംഗരോട് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് മേയര്‍ ഖേദം പ്രകടിപ്പിച്ച് വിവാദത്തില്‍ നിന്ന് തലയൂരുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് പുറമേ പ്രാദേശിക രാഷ്ട്രീയ നേതൃത്വവും മേയര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നു.

വികലാംഗര്‍ക്ക് പ്രത്യേകം പാര്‍ക്കിംഗ് മേഖല വേണമെന്ന ആവശ്യം ഏറ്റവും ആദ്യംഉന്നയിച്ച നേതാക്കളിലൊരാളായ കെവിന്‍ ഷെഹാന്‍ തന്നെ നിയമലംഘനം നടത്തിയതാണ് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.’തെറ്റ് മനസിലാക്കുന്നു, തന്റെ കാര്‍ പാര്‍ക്ക് ചെയ്‌തെങ്കിലും വികലാംഗ പാര്‍ക്കിംഗ് ഏരിയയില്‍ സ്ഥലം ബാക്കിയുണ്ടായിരുന്നു. എങ്കിലും തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മേയര്‍ പറഞ്ഞു.

Scroll To Top