Sunday December 04, 2016
Latest Updates

നവനടന വൈഭവചാരുതയുടെ സാക്ഷാത്കാരമൊരുക്കാന്‍ ഡബ്ലിനിലെ പ്രതിഭകള്‍:മയൂരയുടെ ‘അരങ്ങേറ്റം ഇന്ന് 

നവനടന വൈഭവചാരുതയുടെ സാക്ഷാത്കാരമൊരുക്കാന്‍ ഡബ്ലിനിലെ പ്രതിഭകള്‍:മയൂരയുടെ ‘അരങ്ങേറ്റം ഇന്ന് 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ നൃത്തകലാ രംഗത്ത് സജീവ സാന്നിധ്യമായ മയൂരാ ഡാന്‍സ് സ്‌കൂളിന്റെ രണ്ടാമത് അരങ്ങേറ്റം ഇന്ന്.
ശനിയാഴ്ച(നവംബര്‍ 28ന്) നാലു മണി മുതല്‍ ഡ്രംകോണ്‍ഡ്ര ഗ്രിഫിത്ത്അവന്യൂവിലെ SCOIL MHUIRE CBS സ്‌കൂള്‍ ഹാളില്‍ വച്ചാണ് അയര്‍ലണ്ടിലെ നവപ്രതിഭകള്‍ നൃത്തവേദികയിലേയ്ക്ക് ചുവടുറപ്പിച്ചു രംഗപ്രവേശം നടത്തുന്നത്. ആഞ്ജല പ്രിന്‍സ്, ജെസീക്ക പ്രിന്‍സ്, മിഷോമി ഷജിത്ത്, ദിയ സാജു, അമീഷ് ബെയിന്‍സ് എന്നിവരാണ് താളഭാവലയങ്ങളാല്‍ പ്രേക്ഷക ഹൃദയങ്ങളെ ആഹ്‌ളാദ നിര്‍ഭരരാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മയൂരാ ഡാന്‍സ് സ്‌കൂളിലെ നൃത്ത അദ്ധ്യാപികയായ രഞ്ജിനി രാജന്റെ ചിട്ടയോടുള്ള ശിക്ഷണത്തിലാണ് ഈ കുട്ടികള്‍ ശാസ്ത്രീയനൃത്തം അഭ്യസിച്ചത്. ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ അരങ്ങേറ്റം കുറിക്കുന്ന കുട്ടികളോടൊപ്പം പ്രമുഖ നര്‍ത്തകരായ രഞ്ജിനി രാജന്‍, ഷിനി സിബി, ധന്യ കിരണ്‍, സപ്ത രാമന്‍ എന്നിവരും ശാസ്ത്രീയ നൃത്തചുവടുകളുമായി വേദിയില്‍ നിറയും.രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശാസ്ത്രീയ നൃത്തരൂപങ്ങളുടെ മനോഹരമായ ദൃശ്യവിരുന്നിലേക്ക് സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.പ്രവേശനം സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 
രഞ്ജിനി രാജന്‍ 087 0548763

Scroll To Top