Saturday December 10, 2016
Latest Updates

വിസ്മയപ്പീലി വിടര്‍ത്തിയ മയൂരയുടെ അരങ്ങേറ്റം വര്‍ണ്ണാഭമായി 

വിസ്മയപ്പീലി വിടര്‍ത്തിയ മയൂരയുടെ അരങ്ങേറ്റം വര്‍ണ്ണാഭമായി 

may13ഡബ്ലിന്‍:പ്രേക്ഷക ഹൃദയങ്ങളെ ആഹ്‌ളാദ നിര്‍ഭരരാക്കി മയൂരാ ഡാന്‍സ് സ്‌കൂള്‍ കലാമലയാളത്തിന് വേണ്ടി അണിയിച്ചൊരുക്കിയ കുരുന്നുകളുടെ അരങ്ങേറ്റം ഡബ്ലിന്‍ നഗരത്തിന് ഉത്സവമായി.പീലി വിടര്‍ത്തി നില്‍ക്കുന്ന മയിലിന്റെ പശ്ചാത്തലത്തിലൊരുക്കിയ നിറച്ചാര്‍ത്തുള്ള വേദിയില്‍ നൂപരമണിഞ്ഞ് ഡ്രംകോണ്‍ഡ്ര ഗ്രിഫിത്ത്അവന്യൂവിലെ സ്‌കോള്‍ മോര്‍ സ്‌കൂള്‍ ഹാളില്‍ തിങ്ങി നിറഞ്ഞ സദസിന് മുമ്പാകെ ആഞ്ജല പ്രിന്‍സ്, ജെസീക്ക പ്രിന്‍സ്, മിഷോമി ഷജിത്ത്, ദിയ സാജു, അമീഷ് ബെയിന്‍സ് എന്നീ നവ പ്രതിഭകള്‍ ഒട്ടും പിഴവില്ലാതെയും തുടക്കക്കാരുടെ പതര്‍ച്ചയില്ലാതെയും ഭരതനാട്യത്തിന്റെ ആദ്യ ചുവടുകള്‍ വെച്ചു.

നൃത്താധ്യാപിക രഞ്ജിനി രാജന്റെ ചിട്ടയായ ശിക്ഷണത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച പുഷ്പാഞ്ജലിയും ,അലാരിപ്പും, നടേശകത്വവും,തില്ലാനയും താള ഭാവ നാട്യചാതുരികള്‍ ഒത്തിണങ്ങുന്നതായിരുന്നു.

അയര്‍ലണ്ടിലെ കലാ രംഗത്ത് അറിയപ്പെടുന്ന ശംഭുദാസ് രചനയും സംഗീതവും നിര്‍വഹിച്ച് അനുഗ്രഹീത ഗായകനായ സാബു ജോസഫ് ആലപിച്ച മയൂരയുടെ ടൈറ്റില്‍ സോങ്ങിനൊപ്പം രഞ്ജിനി രാജനും ,ധന്യാ കിരണും,ഷാനി സിബിയും,സപ്ത രാമനും ചുവടുകള്‍ വെച്ചു.ഇവരൊരുക്കിയ ഫ്യൂഷന്‍ നൃത്ത രൂപവും കാണികള്‍ നിറഞ്ഞ മനസോടെയാണ് വരവേറ്റത്.
നര്‍ത്തകര്‍ക്ക് വേണ്ടി ചമയമൊരുക്കിയത് ബിന്ദു രാമന്‍ ആയിരുന്നു.

സാബു ജോസഫും,ജാസ്മിന്‍ പ്രമോദും,നിഖില്‍ തോമസും അരങ്ങേറ്റവേദിയെ സംഗീത സാന്ദ്രമാക്കി.തനിമ തുളുമ്പുന്ന രംഗ പടവും,സ്റ്റേജ് സംവിധാനങ്ങളും ഒരുക്കിയ അജിത് കേശവനും,റിസണ്‍ ചുങ്കത്തും ശ്രദ്ധാകേന്ദ്രമായി മാറി.അവതാരകരുടെ റോളില്‍ ദീപു ജോയിയും,ആഗ്‌നല്‍ ജേക്കബും തിളങ്ങി.

ഷെറിന്‍ മാത്യു ,സന്തോഷ് അബ്രാഹം എന്നിവരുടെ നേതൃത്വത്തില്‍ സോള്‍ ബീറ്റ്‌സാണ് ശബ്ദവും വെളിച്ചവും ഒരുക്കിയത്.കിരണ്‍ ബാബുവിന്റെ നിയന്ത്രണ ചുമതലയില്‍,അതിമനോഹരമായി അരങ്ങേറ്റ ചടങ്ങുകള്‍

മയൂരാ സ്‌കൂളിന് വേണ്ടി രഞ്ജിനിയും അരങ്ങേറ്റം നടത്തിയ കുട്ടികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് സുജാ ഷാജിത്തും നന്ദി രേഖപ്പെടുത്തി.

മംഗളത്തിന് ചുവടു വെച്ച് നര്‍ത്തകര്‍ വേദിയോടു വിട ചൊല്ലവേ ഉയര്‍ന്ന നിലയ്ക്കാത്ത കരഘോഷം മികച്ച സംഘാടനം കൊണ്ട് ധന്യമായ ഒരു കലാവിരുന്ന് ആസ്വദിച്ചതിനുള്ള സദസ്യരുടെ സാക്ഷ്യപത്രമായി മാറി. may19may2 may1 may9 may4 may5 may6 may7 may10 may11 may12

Scroll To Top