Thursday December 08, 2016
Latest Updates

ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ബഹളമുണ്ടാക്കി ഒമ്പത് ട്രെയിനുകള്‍ താമസിപ്പിച്ച യാത്രക്കാരന് പിഴ 

ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ബഹളമുണ്ടാക്കി ഒമ്പത് ട്രെയിനുകള്‍ താമസിപ്പിച്ച യാത്രക്കാരന് പിഴ 

ഡബ്ലിന്‍:ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരന്‍ പിടികൂടപ്പെട്ടപ്പോള്‍ വംശീയ ആരോപണം ഉന്നയിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ കോടതി പിഴ ശിക്ഷ വിധിച്ചു. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ഇയാളെ നേരിട്ടപ്പോള്‍ ഉണ്ടായ ബഹളത്തെ തുടര്‍ന്ന് ഒന്‍പത് ട്രെയിനുകളാണ് നാല് മണിക്കൂര്‍ വീതം വൈകി ഓടേണ്ടി വന്നത്. 

മുപ്പതി വയസ്സുള്ള, ഡാറ്റാ സെക്യൂരിറ്റി അനലിസ്റ്റ്, കെല്‍വിന്‍ ബോയി ആണ് കഥാ നായകന്‍. പക്ഷേ താന്‍ ഒരു ‘ കറുത്തവന്‍’ ആയതിനാലാണ് ഇന്‍സ്‌കടര്‍ ടിക്കറ്റ് ചോദിച്ചതെന്നായിരുന്നു ഈ വിരുതന്റെ സമര്‍ഥമായ അരോപണം. ടിക്കറ്റ് എടുക്കാഞ്ഞത് എന്താണ് എന്ന് ചോദിച്ചപ്പോള്‍, ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു എന്നും ‘ഇതാ പിടിച്ചോ മെഷീന്റെ ഫോട്ടോ’ എന്നുമായിരുന്നു മറുപടി. ഫോണിലുണ്ടായിരുന്നത് ഒരു സെല്‍ഫി ആയിരുന്നു,പ്രവര്‍ത്തന രഹിതമാണ് ടിക്കറ്റ് മെഷിന്‍ എന്നും താന്‍ ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചിട്ടു സാധിക്കാത്തതിനാല്‍ ടിക്കറ്റ് മെഷനൊപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു കൊണ്ടാണ് ട്രെയിനില്‍ കയറിയതെന്നും,ടിക്കറ്റ് ലഭിക്കാത്തത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും ഇയാള്‍ വാദിച്ചു.

ഫോട്ടോ കാണിക്കാനെന്ന വ്യാജേന കൂടെയുള്ള യാത്രക്കാരെ ഇന്‍സ്പക്ടര്‍ക്കെതിരെ തിരിക്കുകയായിരുന്നു അടുത്ത തന്ത്രം. മാത്രമല്ല തന്നോട് ഒരു വെള്ളക്കാരന്‍ വര്‍ണ്ണവിവേചനം കാട്ടി എന്നും അധിക്ഷേപിച്ചു എന്നും പറഞ്ഞുറപ്പിച്ചു.ഇതോടെ മൈനൂത്ത് വഴിക്കുള്ള ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.ജൂണ്‍ 17 നായിരുന്നു സംഭവം.മൈനൂത്തിന് പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യാത്രക്കാരും റയില്‍വേ സ്റ്റാഫും ചേര്‍ന്ന് ബോയിയെ അനുനയിപ്പിച്ച് വെളിയിലിറക്കി വിട്ടെങ്കിലും ഏവരെയും വെല്ലു വിളിച്ചാണ് ഇയാള്‍ ഇറങ്ങിപ്പോയത്.

എന്തായാലും സമാനമായ കേസുകള്‍ ബോയിയ്‌ക്കെതിരെ വന്നതോടെ റയില്‍വേ കോടതിയെ സമീപിച്ചു.ഇയാളുടെ അസാന്നിധ്യത്തില്‍ ഡബ്ലിന്‍ കോടതി 2650 യൂറോ നഷ്ട്ടം അടയ്ക്കാന്‍ ബോയിയോട് നിര്‍ദേശിച്ചിരിക്കുകയാണ്.പിഴയടയ്ക്കാന്‍ ബോയി നേരിട്ട് വന്നില്ലെങ്കിലും അടുത്ത തവണ ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിടിക്കപ്പെടുമ്പോള്‍ കക്ഷിയെ കോടതിയില്‍ എത്തിക്കാനാണ് റയില്‍വേയുടെ പദ്ധതി.


Scroll To Top