Monday February 27, 2017
Latest Updates

ടിപി കേസില്‍ വീണ്ടും സിബിഐയെ സമീപിക്കാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല

ടിപി കേസില്‍ വീണ്ടും സിബിഐയെ സമീപിക്കാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആഭ്യന്തര വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ടിപി വധക്കേസ് സി ബി ഐക്ക് വിട്ടുനല്‍കാന്‍ സര്‍ക്കാറിനാല്‍ കഴിയുന്നതെല്ലാം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിനു ശുപാര്‍ശ നല്‍കാന്‍ മാത്രമേ അധികാരമുള്ളൂ. അന്വേഷണം ഏറ്റെടുക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് സി ബി ഐ ആണ്. അന്വേഷണം ഏറ്റെടുക്കണം എന്ന ആവശ്യവുമായി സി ബി ഐയെ വീണ്ടും സമീപിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു.

യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നു പറഞ്ഞ രമേശ് ചെന്നിത്തല കുറുമുന്നണിയുണ്ടാക്കാന്‍ ശ്രമിക്കുന്ന പി സി ജോര്‍ജിനെ അതിന് അനുവദിക്കില്ലെന്നും പറഞ്ഞു. യു ഡി എഫില്‍ പരിഹരിക്കാനാവാത്ത വിധത്തിലുള്ള പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും അദ്ദേഹം വിലയിരുത്തി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനം.

 

Scroll To Top