Saturday December 10, 2016
Latest Updates

മേയ് ദിനം ആരുടെതാണ് ?

മേയ് ദിനം ആരുടെതാണ് ?

ടിച്ചമര്‍ത്തലിനെതിരായ തൊഴിലാളികളുടെ സംഘശക്തിയാണ് മെയ് ദിനം അനുസ്മരിക്കുന്നത്.1901 ല്‍ കേപ്പന്‍ ഹെഗനില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ട്രേഡ് യൂണിയന്റെ തീരുമാനപ്രകാരമാണ് മെയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1980 മെയ് ഒന്നിന് അമേരിക്കയിലെ ഷിക്കാഗോയില്‍ തൊഴില്‍ സമയം എട്ട് മണിക്കൂറായി കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികള്‍ നടത്തിയ നേരെ നടന്ന അടിച്ചമര്‍ത്തലിനെ അനുസ്മരിപ്പിക്കാനാണ് ഈ ദിനം തൊഴിലാളി ദിനമായി ആചരിക്കുന്നത് .ചരിത്ര പ്രസിദ്ധമായ മെയ് ദിനം തലമുറകള്‍ക്ക് ആവേശമായി ഇപ്പോഴും പടര്‍ന്നു ഒഴുകുകയാണ് .തൂക്കുമരത്തിനു മുന്നിലും വെടിയുണ്ടകള്‍ക്ക് മുന്നിലും പതറാത്ത ആത്മധൈര്യം കാണിച്ച പോരാളികള്‍ ചരിത്രത്തിന്റെ ഭാഗവും വരും തലമുറകള്‍ക്ക് മാതൃകയുമാണ്.

സര്‍വ രാജ്യ തൊഴിലാളി കളെ സംഘടിപ്പിക്കുവിന്‍ ……അവകാശ ബോധത്തിന്റെ ചക്രവാളങ്ങളില്‍ മുഴങ്ങിക്കേട്ട ഈ മുദ്രാവാക്യം അധ്വാനത്തിന്റെ വിയര്‍പ്പിന് മൂല്യം കല്‍പ്പിച്ചു കൊണ്ട് എട്ടു മണിക്കൂര്‍ ജോലി ,എട്ട് മണിക്കൂര്‍ വിശ്രമം ,എട്ട് മണിക്കൂര്‍ വിനോദം എന്ന മാനുഷിക സമവാക്യം പ്രയോഗത്തില്‍ കൊണ്ട് വരാനായി തൊഴിലാളികള്‍ നടത്തിയ പോരാട്ടങ്ങളുടെ പരിണിത ഫലങ്ങളാണ് നാം ഇന്നു അനുഭവിക്കുന്നത് .(മെയ് ദിനത്തെ ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ മാത്രം ആഘോഷമോ അനുസ്മരണമോ ആയി കാണുന്നവരാണ് ചിലരെങ്കിലും.ചരിത്രമറിയാതെയാണ് ആ ദിവസത്തെ സമീപിക്കുന്നത് എന്ന് പറയാതെയും വയ്യ )

ഓരോ മെയ് ദിനം കഴിയുമ്പോഴും സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ കടമകളും ഉത്തരവാദിത്തങ്ങളും വര്‍ധിക്കുകയാണ്.അവശതയും ,അവഗണനയും അനുഭവിക്കുന്ന ഓരോ തൊഴിലാളിയ്ക്കുമൊപ്പം സമൂഹത്തിന്റെ പിന്തുണ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മെയ് ദിനം.

Scroll To Top