Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ ആയിരങ്ങള്‍ പങ്കെടുത്ത മെയ് ദിനറാലി 

ഡബ്ലിനില്‍ ആയിരങ്ങള്‍ പങ്കെടുത്ത മെയ് ദിനറാലി 

ഡബ്ലിന്‍:ഡബ്ലിനിലെ ഓ കോണല്‍ സ്ട്രീറ്റില്‍ നടന്ന മെയ് ദിന പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സിപ്ടു അംഗങ്ങളായ ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്.

വൈകീട്ട് ആറുമണിയോടെ ആരംഭിച്ച പ്രകടനപരിപാടികളില്‍ മാന്‍ഡേറ്റ് യൂണിയന്‍ അംഗങ്ങളായ ഡണ്‍സ് സ്റ്റോര്‍ ജോലിക്കാര്‍ ഉള്‍പ്പടെയുള്ള വിവിധ യൂണിയനുകളും പങ്കെടുത്തു. റൈറ്റ് ടു വാട്ടര്‍ സംഘടനയുടെ പിന്തുണയോടെ നടന്ന പരിപാടിയില്‍ ഗാര്‍ഡ നിരീക്ഷകനായ ജോണ്‍ വില്‍സണ്‍, സിന്‍ ഫീല്‍ എംഎപി ലിന്‍ ബൊയ്‌ലാന്‍ തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.

സ്ഥലത്ത് വന്‍ ഗാര്‍ഡ സന്നാഹം ഒരുക്കിയിരുന്നെങ്കിലും സമാധാനപരമായാണ് പ്രകടനം നടന്നത്. ബസ് സമരം സൃഷ്ടിച്ച യാത്രാക്ലേശം അവഗണിച്ചെത്തിയ
ആയിരങ്ങള്‍ ബെറെസ്‌ഫോര്‍ഡ് പാലസില്‍ നടന്ന സമാപന സമ്മേളനത്തിനു ശേഷമാണ് പിരിഞ്ഞു പോയത്.

അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളില്‍ മെയ്ദിന ത്തോട് അനുബന്ധിച്ച് റാലികള്‍ നടത്തപ്പെട്ടു.മിക്ക സ്ഥലങ്ങളിലും റൈറ്റ് ടു വാട്ടര്‍ സമര പ്രവര്‍ത്തകരാണ് റാലിയ്ക്ക് നേതൃത്വം നല്കിയത്.

Scroll To Top