Sunday June 25, 2017
Latest Updates

തയ്യല്‍ സൂചികള്‍ അകത്താക്കിയ ഡബ്ലിന്‍ യുവതി ‘ചുമ്മാ കൂളായി’ ആശുപത്രിയില്‍!

തയ്യല്‍ സൂചികള്‍ അകത്താക്കിയ ഡബ്ലിന്‍ യുവതി ‘ചുമ്മാ കൂളായി’ ആശുപത്രിയില്‍!

ഡബ്ലിന്‍ :വിഴുങ്ങിയ 19 സൂചികളുമായി യുവതി ഡബ്ലിനിലെ ആശുപത്രിയില്‍.ഇവരുടെ വയറ്റിലും നെഞ്ചിനുള്ളിലും ഹൃദയത്തിലും സൂചികള്‍ തറച്ചിരുന്നു.അമിതമായ ഉത്ക്കണ്ഠ സമ്മാനിച്ച മാനസിക വിഭ്രാന്തിയിലാണ് ഈ 32കാരി ഈ കടുംകൈ ചെയ്തത്.ഇവര്‍ ഒരു തരം മാനസിക രോഗിയാണെന്നു തിരിച്ചറിഞ്ഞു.

എന്നാലും കാര്യമായ സംഭ്രമമൊന്നുമില്ലാതെ ഒരു സൂചി വിഴുങ്ങിപ്പോയെന്നു പറഞ്ഞാണ് ഇവര്‍ കൊണോലി ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിലെത്തിയത്. എക്സ്റേ പരിശോധനയില്‍ 19 സൂചികള്‍ കണ്ടെത്തുകയായിരുന്നു.

ഇവരെ അപ്പോള്‍ത്തന്നെ മാറ്റര്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.ഒരു സൂചി ഹൃദയത്തിന്റെ വലത്തേ അറയിലെ ഭിത്തിയില്‍ തറച്ച നിലയിലായിരുന്നു.രണ്ട് സൂചി വയറിലായിരുന്നുഎന്നിരുന്നാലും യാതോരു സങ്കീര്‍ണതകളുമില്ലാതെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനായി.സര്‍ജറിയോട് യുവതി പൂര്‍ണമായും സഹകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ഇവരെ സൈക്യാട്രി വിഭാഗത്തിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

ഹാനി വരുത്തില്ലെങ്കിലും ജീവന് ഭീഷണി വരുത്താവുന്ന മുറിവായിരുന്നു അവരുടേതെന്ന് കേസ് റിപോര്‍ടില്‍ ഡോ ഫരീദ ബോര്‍ഹാന്‍,ഡോ. നഫീസാ ബോര്‍ഹാന്‍,ഡോ. ബ്രയാന്‍ ഒ റിയോര്‍ഡാന്‍ എന്നിവര്‍ പറഞ്ഞു.

ഹൃദയപേശികളില്‍ തറച്ച സൂചി മാരകമാവുകയും ഗുരുതരമായ ഹൃദയരോഗത്തിലെത്തുകയും ചെയ്യാവുന്ന സ്ഥിതിയുണ്ടായിരുന്നു.എന്നാല്‍ അതൊന്നുമുണ്ടായില്ല.സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളില്‍ നെഞ്ച് വേദനയും മറ്റും അനുഭവപ്പെടാറുണ്ട്.എന്നാല്‍ ഈ യുവതിയുടെ കാര്യത്തില്‍ അത്തരത്തില്‍ യാതൊന്നുമുണ്ടായില്ല.വയറ്റിലും നെഞ്ചിലും സൂചിയുമായാണ് രോഗി വന്നതെങ്കിലും കാര്യമായ സങ്കീര്‍ണതകളൊന്നുമുണ്ടായില്ലെന്നും റിപോര്‍ടില്‍ പറയുന്നു.ഐറീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ഈ കേസ് റിപോര്‍ട് ഇടം നേടി.

Scroll To Top