Friday December 09, 2016
Latest Updates

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ജനകീയ പങ്കാളിത്വ പദ്ധതിയുടെ നേതൃസ്ഥാനത്തേയ്ക്ക് മലയാളിയ്ക്ക് ഉജ്ജ്വലവിജയം 

ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ജനകീയ പങ്കാളിത്വ പദ്ധതിയുടെ നേതൃസ്ഥാനത്തേയ്ക്ക് മലയാളിയ്ക്ക് ഉജ്ജ്വലവിജയം 

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ആവിഷ്‌കരിക്കുന്ന ജനകീയ പദ്ധതിയായ പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്കിന്റെ പ്രധാന ചുമതലയിലേയ്ക്ക് ഒരു മലയാളിയും.ചെന്നൈയില്‍ താമസക്കാരനായ കോഴിക്കോട് നിന്നുള്ള മാത്യൂസ് തയ്യിലാണ് മലയാളികള്‍ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച് ജനാധിപത്യ രീതിയില്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ സമിതിയുടെ നേതൃസ്ഥാനത്ത് എത്തിയത്. ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ മൈന്‍ഡിന്റെ നിലവിലുള്ള സെക്രട്ടറി കൂടിയാണ് മാത്യൂസ് തയ്യില്‍.

കേരളത്തില്‍ മുമ്പ് നടപ്പാക്കിയ ജനകീയ ആസൂത്രണ പദ്ധതിയ്ക്ക് സമാനമായ രീതിയില്‍ നഗരത്തിന്റെ പദ്ധതി ആസൂത്രണത്തില്‍ പൗരന്മാരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് നടപ്പാക്കുന്ന പബ്ലിക് പാര്‍ട്ടിസിപ്പേഷന്‍ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാസമാണ് ഡബ്ലിനില്‍ ആരംഭിച്ചത്.അയര്‍ലണ്ടിലെ എല്ലാ കൌണ്ടികളിലും ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്.

ഡബ്ലിനിലെ ആദ്യപൊതുസമിതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് മാത്യു വിജയിച്ചത്.നഗര പരിധിയിലെ അഞ്ഞൂറോളം സംഘടനകളെയും,സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 530 അംഗങ്ങളാണ് പി പി എന്‍ പൊതു സമിതിയില്‍ ഉള്ളത്.പ്ലീനറിയില്‍ നിന്നും ആകെ 9 പേരെയാണ് ഭരണസമിതിയിലേയ്ക്ക് നിയോഗിക്കുന്നത്.സോഷ്യല്‍ ഇന്‍ക്ലൂഷന്‍, കമ്മ്യൂണിറ്റി, എന്‍വയോണ്‍മെന്റ് എന്നി മൂന്നു വകുപ്പുകളാണ് പി പി എന്നിന് ഉള്ളത്.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സോഷ്യല്‍ ഇന്‍ക്ലൂഷന്റെ ചുമതലയിലേയ്ക്കാണ് മാത്യു തയ്യില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ഒരു വര്‍ഷമാണ് പിപിഎന്‍ നേതൃത്വത്തില്‍ മാത്യുവിന്റെ കാലാവധി

പി പി എന്‍ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക നോണ്‍ഐറിഷ് പ്രതിനിധി കൂടിയായ മാത്യൂസ് ഡബ്ലിന്‍ സിറ്റി കൌണ്‍സിലിന്റെ പരിധിയില്‍ നിരവധി പ്രോജക്ട്ടുകളില്‍ പങ്കെടുത്തിട്ടുണ്ട്.സമിതിയില്‍ കുടിയേറ്റക്കാരുടെ ഏക പ്രതിനിധി എന്ന നിലയില്‍ കുടിയേറ്റക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മാത്യൂസ് തയ്യില്‍ ‘ഐറിഷ് മലയാളിയോട് ‘പറഞ്ഞു.

റെജി സി ജേക്കബ് 

പി പി എന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക്http://www.dublincity.ie/main-menu-services-community/dublin-city-public-participation-network-ppn

Scroll To Top