Wednesday December 07, 2016
Latest Updates

ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിസന്ധിയില്‍,യാനിസ് വര്‍ഫാക്കീസ് വിമത പക്ഷത്ത്, കടാശ്വാസപദ്ധതിയ്ക്ക് അനുമതി,രാജ്യമാകെ പ്രതിഷേധചൂടില്‍

ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിസന്ധിയില്‍,യാനിസ് വര്‍ഫാക്കീസ് വിമത പക്ഷത്ത്, കടാശ്വാസപദ്ധതിയ്ക്ക് അനുമതി,രാജ്യമാകെ പ്രതിഷേധചൂടില്‍

ആതന്‍സ്:സ്വന്തം പാര്‍ട്ടിയിലെ 40 എം പി മാരുടെ പിന്തുണ നഷ്ട്ടപ്പെട്ടത് മൂലം ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതിനിടെ കടുത്ത അച്ചടക്ക നടപടികള്‍ക്കു പകരം സാമ്പത്തിക സഹായം അനുവദിക്കുന്ന ഗ്രീസ് കടാശ്വാസ പദ്ധതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കി. 
വോട്ടെടുപ്പിലൂടെയാണ് പാക്കേജിന് അംഗീകാരം ലഭിച്ചത്. 229 എം.പിമാര്‍ പാക്കേജിനെ അംഗീകരിച്ചു വോട്ടുചെയ്തു.മുന്‍ ധനകാര്യ മന്ത്രി യാനിസ് വര്‍ഫാകിസ് അടക്കം 64 പേര്‍ ഇതിനെതിരെ എതിര്‍ത്തു. ആറുപേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

സഭയ്ക്ക് വെളിയില്‍ പൊതു ജനങ്ങളുടെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഗ്രീക്ക് പാര്‍ലമെന്റിലും സിപ്രാസിന്റെ നിലപാടിനെ ചൊല്ലി സംഘര്‍ഷം ഉടലെടുത്തത്.പാര്‍ലമെന്റിന് മുമ്പില്‍ തടിച്ചുകൂടിയ 12.000 ത്തോളം വരുന്ന ജനക്കൂട്ടം തങ്ങളെ സിപ്രാസ് വഞ്ചിച്ചുവെന്ന് വിളിച്ചു പറഞ്ഞു ബഹളം കൂട്ടി.പോലീസിനു നേരെ പെട്രോള്‍ ബോംബും ആയുധ പ്രയോഗവും നടത്താന്‍ വരെ അവര്‍ തയാറായി.പോലീസ് ഇവര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു.

ഗ്രീസ് ജനത വലിയ പ്രതിഷേധത്തിലാണ് എന്ന് യൂറോപ്പ് മനസിലാക്കണമെന്ന മുദ്രാവാക്യം ഉയര്‍ന്നു.പഴയ നാണയമായ ദ്രാക്മായിലേയ്ക്ക് തിരിച്ചു പോകണമെന്ന് ജനം വിളിച്ചു പറഞ്ഞു.വിമത എം പി മാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

നികുതി വര്‍ധനവ്, വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ എന്നിവയും പാര്‍ലമെന്റ് അംഗീകരിച്ച പാക്കേജില്‍ ഉള്‍പ്പെടുന്നു. പാക്കേജിനെ എതിര്‍ത്തു വോട്ടു ചെയ്ത എം.പിമാരില്‍ പകുതിപ്പേരും ഭരണകക്ഷിയായ സിരിസ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്.

പാക്കേജില്‍ വിശ്വസിക്കുന്നില്ലെന്നും എം.പിമാരുടെ പ്രേരണയ്ക്കു വഴങ്ങിയാണ് ഇത് അംഗീകരിച്ചതെന്നും ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് പറഞ്ഞു. ഗ്രീസും രാജ്യത്തെ ബാങ്കുകളും തകരാതിരിക്കുന്നതിനു ഏതുതരത്തിലുളള യുക്തിരഹിതമായ നടപടി സ്വീകരിക്കാനും താന്‍ തയ്യാറായിരുന്നുവെന്നും സിപ്രസ് പറഞ്ഞു.

സിരിസ പാട്ടി എം.പിമാരില്‍ പലര്‍ക്കും പാക്കേജിനോട് എതിര്‍പ്പുണ്ട്. 32 പേരാണ് പാക്കേജിന് എതിരെ വോട്ടുചെയ്തത്. ആറുപേര്‍ വിട്ടുനില്‍ക്കുകയും ചെയ്തു. പാക്കേജിനെതിരെ വോട്ടുചെയ്ത പാര്‍ലമെന്റ് സ്പീക്കറായ സിയോ കോണ്‍സ്റ്റന്റോപൗലോ ഈ ദിവസത്തെ വിശേഷിപ്പിച്ചത്, ‘യൂറോപ്പിലെ ജനാധിപത്യത്തിനു ഇരുണ്ടദിവസം’ എന്നാണ്. പാക്കേജിനുമേല്‍ ചര്‍ച്ച നടക്കുന്നതിനിടെ അദ്ദേഹം ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

ഗ്രീസ് യൂറോപ്പിന് കീഴടങ്ങിയെന്നാണ് യാനിസ് വര്‍ഫാക്കീസ് അഭിപ്രായപ്പെട്ടത്.

കടാശ്വാസ പദ്ധതിക്ക് ഗ്രീസ് സര്‍ക്കാര്‍ വഴങ്ങിയതോടെ അടുത്ത മൂന്നു വര്‍ഷങ്ങളിലായി 9500 കോടി ഡോളര്‍കൂടി അനുവദിക്കാന്‍ ജര്‍മ്മനിയുടെ നേതൃത്വത്തില്‍ നേരത്തെ തീരുമാനമായിരുന്നു. പ്രതിസന്ധി തുടരുകയാണെങ്കില്‍ രാജ്യത്തെ ബാങ്കിങ് സംവിധാനം തകരുകയും സാമ്പത്തികനില കൂടുതല്‍ താളം തെറ്റുകയും ചെയ്യുമെന്ന് വന്നതോടെയാണ് ഗ്രീസ് കടാശ്വാസ പദ്ധതിക്ക് സമ്മതിച്ചത്gre 2

Scroll To Top