Sunday December 04, 2016
Latest Updates

മികച്ച മൈലേജുമായി സെലേറിയോ ഡീസല്‍ ജൂണ്‍ മൂന്നിനെത്തും

മികച്ച മൈലേജുമായി സെലേറിയോ ഡീസല്‍ ജൂണ്‍ മൂന്നിനെത്തും

മാരുതി സെലേറിയോയുടെ ഡീസല്‍ പതിപ്പ് ഈ ആഴ്ച്ച തന്നെ അവതരിപ്പിക്കുമെന്ന് മാരുതി. ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ എം ടി) സാങ്കേതിക വിദ്യയില്‍ മാരുതി അവതരിപ്പിച്ച വാഹനമായിരുന്നു സെലേറിയോ. മാരുതി സെലേറിയോ ഡി സി എസ് ഐ എന്നാണ് കമ്പനി ഡീസല്‍ പതിപ്പിന് നല്‍കിയിരിക്കുന്ന പേര്.

ജൂണ്‍ മൂന്നിന് അവതരിപ്പിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെടുന്ന വാഹനത്തില്‍ ആദ്യഘട്ടത്തില്‍ എ എം ടി സൗകര്യം ലഭ്യമാവില്ല. പകരം മറ്റൊരു സര്‍പ്രൈസ് കമ്പനി ഒരുക്കി വക്കുകയും ചെയ്തിരിക്കുന്നു. വാഹനത്തിന്റെ മികച്ച മൈലേജാണിത്. 27.62 കിലോമീറ്ററാണ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇതോടെ സെഗ്‌മെന്റില്‍ നിലവിലുള്ളതില്‍ ഏറ്റവും മികച്ച മൈലേജ് വാഹനത്തിന് അവകാശപ്പെടാനാവും.

ഭാവിയില്‍ എ എം ടി സംവിധാനത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ സാധ്യതയുള്ള വാഹനത്തില്‍ 796 ഡി സി 1.3 ലിറ്റര്‍ ഡി സി എസ് ഐ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. 3500 ആര്‍ പി എമ്മില്‍ പരമാവധി 47 ബി എച് പി കരുത്തും, 2000 ആര്‍ പി എമ്മില്‍ 125 എന്‍ എം ടോര്‍ക്കും വാഹനം നല്‍കും.

 

Scroll To Top