Saturday December 03, 2016
Latest Updates

ഐടിഐകളില്‍ മാരുതി സ്‌കില്‍ സെന്ററുകള്‍ വരുന്നു

ഐടിഐകളില്‍ മാരുതി സ്‌കില്‍ സെന്ററുകള്‍ വരുന്നു

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ തുറക്കുന്നു. രാജ്യത്തെ 45 ഗവണ്‍മെന്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് സെന്ററുകളിലാണ് !(ഐടിഐ) പദ്ധതി നടപ്പാക്കുന്തന്. ഈ സെന്ററുകള്‍വഴി മാരുതി സര്‍വീസ് സെന്ററുകളിലേക്കു പ്രതിവര്‍ഷം 2100പേരെ നിയമിക്കാനും മാരുതി ലക്ഷ്യമിടുന്നു.

വാഹനപ്പെരുപ്പത്തിനൊപ്പം ഈ മേഖലയിലെ ജോലി സാധ്യതകളും വര്‍ധിച്ചതായി മാരുതി സുസുക്കി ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പങ്കജ് നറൂല പറ!ഞ്ഞു. മാരുതിയുടെ ഓട്ടൊമൊബൈല്‍ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് സെന്ററുകള്‍(എഎസ്ഇസി) സാങ്കിതകപരിജ്ഞാനമുള്ളവരും പരിശീലനം സിദ്ധിച്ചവരുമായവരുടെ സേവനം ഈ മേഖലയിലേക്ക് ഉറപ്പുവരുത്തും. രാജ്യത്തു നടപ്പാക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതിയില്‍ മാരുതിയുടെ സംഭാവനകൂടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക വര്‍ക്‌ഷോപ്പ് സംവിധാനവും പ്രാക്റ്റിക്കല്‍ ട്രെയിനിങ് സൗകര്യവുമുള്ളതാകും ഓരോ സെന്ററുകളും. അഞ്ചു കോടിയോളം രൂപയാണ് ഈ പദ്ധതിക്കായി മാരുതി നീക്കിവച്ചിരിക്കുന്നത്.

കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ഐടിഐകളില്‍ പദ്ധതി തുടങ്ങുമെന്നു മാരുതി അറിയിച്ചു. ജമ്മു, ശ്രീനഗര്‍, പട്യാല, ഹൊസിര്‍പുര്‍, മീററ്റ്, ഗാസിയാബാദ്, ഡറാഡൂണ്‍, ജബല്‍പുര്‍, സൂററ്റ്, ഗോധ്ര, കൊല്‍ക്കത്ത, മംഗലാപുരം, മൈസൂരു, ഹൈദരാബാദ്, വിശാഖപട്ടണം, കരിംനഗര്‍ വിജയവാഡ എന്നിവിടങ്ങളിലും ഓട്ടൊമൊബൈല്‍ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് സെന്ററുകള്‍ തുറക്കാന്‍ മാരുതി ആലോചിക്കുന്നു.

 

Scroll To Top