Saturday December 03, 2016
Latest Updates

മാരുതി കാറുകളില്‍ ഐഡില്‍ സ്‌റ്റോപ്പ് സംവിധാനം ലഭ്യമാവുന്നു

മാരുതി കാറുകളില്‍ ഐഡില്‍ സ്‌റ്റോപ്പ് സംവിധാനം ലഭ്യമാവുന്നു

കാറുകളില്‍ ഐഡലിംഗ് സ്‌റ്റോപ്പ് സംവിധാനം ചേര്‍ക്കാന്‍ മാരുതി സുസൂക്കി പദ്ധതിയിടുന്നു. ഇന്ധനക്ഷമതുടെ കാര്യത്തില്‍ വിപണിയില്‍ വര്‍ധിച്ചു വരുന്ന മത്സരം നേരിടാനാണിത്. നിലവില്‍ സുസൂക്കി മോഡലുകളില്‍ അന്താരാഷ്ട്ര വിപണികളില്‍ സംവിധാനം ലഭ്യമാണ്.

ട്രാഫിക്കിലും മറ്റും ഒരു നിശ്ചിതനേരം വാഹനം വെറുതെ കിടക്കേണ്ടി വന്നാല്‍ എഞ്ചിന്‍ സ്വയം ഓഫാകുന്നതാണ് സംവിധാനം. ക്ലച്ച് നല്‍കിയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ടാകും. നിലവില്‍ ഇത് പ്രീമിയം കാറുകളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഈ സംവിധാനം കാറുകള്‍ക്ക് രണ്ടോ മൂന്നോ കിലോമീറ്റര്‍ അധികം ഇന്ധന ക്ഷമത നല്‍കും.

വിപണിയിലെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ ഐഡില്‍ സ്‌റ്റോപ്പ് സിസ്റ്റം അധികം താമസിക്കാതെ തന്നെ വ്യാപകമാകും എന്നാണ് സൂചന. എന്‍ട്രിലെവല്‍ ബൈക്കുകളിലേക്കും സംവിധാനം ഇപ്പോള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മാരുതിയുടെ വാഗണ്‍ ആര്‍ മോഡലിലായിരിക്കും ഐഡില്‍ സ്‌റ്റോപ് സിസ്റ്റം ആദ്യമെത്തുക.

Scroll To Top