Saturday December 10, 2016
Latest Updates

എസ്എക്‌സ് ഫോര്‍ ഹാച്ച്ബാക്കുമായി വിപണി തിരിച്ചു പിടിക്കാന്‍ മാരുതി സുസുകി

എസ്എക്‌സ് ഫോര്‍ ഹാച്ച്ബാക്കുമായി വിപണി തിരിച്ചു പിടിക്കാന്‍ മാരുതി സുസുകി

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം കാറുകള്‍ വില്‍ക്കുന്നത് മാരുതിയാണ്. ആള്‍ട്ടോ, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍ തുടങ്ങി ജനകീയമായ പല മോഡലുകളുമുണ്ടെങ്കിലും മാരുതിയുടെ ചില മോഡലുകള്‍ക്ക് വിപണിയില്‍ കാലുറപ്പിക്കാനായി്ട്ടില്ല. എസ്എക്‌സ് ഫോര്‍ പോലെയുള്ളവ ഉദാഹരണമാണ്. എന്നാല്‍ ഇതിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ എസ്എക്‌സ് ഫോറിന്റെ ഹാച്ച്ബാക്ക് മോഡലുമായി തിരിച്ചെത്തുകയാണ് കമ്പനി. ചൈനയില്‍ നിലവില്‍ വില്‍പ്പന നടക്കുന്നുണ്ടെങ്കിലും ഇതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഷാങ്ഹായ് ഓട്ടൊഷോയില്‍ സുസുക്കി അവതരിപ്പിച്ചത്.

സുന്ദരമായ ഡിസൈന്‍ തന്നെയാണ് പ്രത്യേകത. മാരുതി സുസുക്കിയുടെ നിലവിലുള്ള സ്വഫ്റ്റ്, എര്‍ട്ടിഗ തുടങ്ങിയവയുടെ എന്‍ജിന്‍ തന്നൊണ് പുതിയ എസ് ക്രോസിലും ഉപയോഗിക്കുക. ഇന്ത്യയിലും, കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലും വാഹനം വൈകാതെ ലഭ്യമാവും.1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ലഭിക്കുക. അതേസമയം 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്നീ വേരിയേഷനില്‍ ഇന്ത്യക്കാര്‍ക്ക് എസ്‌ക്രോസ് ലഭിക്കും. ഇന്റീരിയര്‍ സ്വിഫ്റ്റുമായി സാമ്യമുള്ളതാണ്.

ഈ വര്‍ഷം അവസാനത്തോടെ മോഡല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോംപാക്ട് ക്രോസോവര്‍ രംഗത്ത് ചുവടുറപ്പിക്കാന്‍ ഉദ്ദേശിച്ചു തന്നൊണ് മാരുതി എസ് ക്രോസ് വിപണിയിലെത്തിക്കുന്നത്. 2013 ല്‍ മറ്റു രാജ്യങ്ങളില്‍ പുറത്തിറങ്ങിയപ്പോള്‍ ഏകദേശം 11 ലക്ഷം രൂപയോളമായിരുന്നു വില.

Scroll To Top