Saturday December 10, 2016
Latest Updates

ഒന്നര കോടികാറുകള്‍; ചരിത്ര നേട്ടത്തിന്റെ തിളക്കത്തില്‍ മാരുതി

ഒന്നര കോടികാറുകള്‍; ചരിത്ര നേട്ടത്തിന്റെ തിളക്കത്തില്‍ മാരുതി

മാരുതി സുസുക്കി ഇന്ത്യയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി. ഒന്നരക്കോടി കാറുകള്‍ നിര്‍മ്മിച്ചാണ് ഇന്ത്യക്കാരുടെ ഇഷ്ട ബ്രാന്‍ഡ് ചരിത്രം രചിച്ചത്. രാജ്യത്തെ മറ്റു കമ്പനികള്‍ക്കൊന്നും അവകാശപ്പെടാനാകാത്ത നേട്ടമാണിത്.

മനേസര്‍ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങിയ ഡിസയര്‍ വിഡി ഐയിലൂടെയാണ് മാരുതിയുടെ മികവിനുള്ള അംഗീകാരമായി ഒന്നരക്കോടി കാറുകളുടെ നിര്‍മ്മാണമെന്ന നാഴികക്കല്ല് കമ്പനി പിന്നിട്ടത്.

31 വര്‍ഷവും 5 മാസവും കൊണ്ടാണ് മാരുതി ഒന്നരക്കോടി കാറുകളെന്ന നേട്ടത്തിലെത്തിയത്. മാരുതി 800, ഓള്‍ട്ടോ , വാഗണ്‍ ആര്‍ , ഓമ്‌നി, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ എന്നീ മോഡലുകളാണ് മാരുതിയുടെ പുരോഗതിയില്‍ മുഖ്യ പങ്കു വഹിച്ചത്. 2020ഓടെ പ്രതിവര്‍ഷം 20 ലക്ഷം കാറുകളുടെ നിര്‍മ്മാണമാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പുതിയ സെഗ്മന്റുകളിലേക്കുള്ള കടന്നുവരവിലൂടെയും സേവനം വിപുലീകരിക്കുന്നതിലൂടെയും ഇതു സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍.

1983 ല്‍ സ്ഥാപിതമായ മാരുതി ഉദ്യോഗ് ലിമിറ്റഡ് ഗുഡ്ഗാവിലെ പ്ലാന്റില്‍ ആദ്യം നിര്‍മ്മിച്ചത് മാരുതി 800 ആയിരുന്നു. പിന്നീട് ഇന്ത്യക്കാരുടെ ഇഷ്ടവാഹനമായി മാറിയ 800 ഇന്നും വില്പന തുടരുകയും ചെയ്യുന്നു.

 

Scroll To Top