Thursday December 08, 2016
Latest Updates

ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും പ്രിയം മാരുതിയോട് തന്നെ; വിപണിയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത് മാരുതി ആള്‍ട്ടോ

ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും പ്രിയം മാരുതിയോട് തന്നെ; വിപണിയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടത് മാരുതി ആള്‍ട്ടോ

2014-15 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യയിലെ കാര്‍ വിപണിയില്‍ മേല്‍ക്കൈ നേടിയത് മാരുതി സുസൂക്കി. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും അധികം വിറ്റഴിച്ച കാറുകളുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനത്തുള്ളത് മാരുതിയുടെ കാറുകളാണ്. ആള്‍ട്ടോ, സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസൈര്‍, വാഗണ്‍ആര്‍ എന്നീ മോഡലുകളാണ് ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ മിഡില്‍ ക്ലാസിന്റെ കാര്‍ എന്ന് പേര് കിട്ടിയ ആള്‍ട്ടോ വില്‍പ്പനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചെഴ്‌സിന്റെ കൈവശമുള്ള കണക്കുകള്‍ പ്രകാരം മാരുതി ആള്‍ട്ടോ 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വിറ്റഴിച്ചത് 2,64,492 കാറുകളാണ്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 2.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ആള്‍ട്ടോയുടെ വില്‍പ്പനയിലുണ്ടായിരിക്കുന്നത്. മാരുതി 800 ന് പകരക്കാരനായി വിപണിയില്‍ എത്തിയത് മുതല്‍ മാരുതി ആള്‍ട്ടോയാണ് വിപണിയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിരിക്കുന്ന കാര്‍. സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വില, വലുപ്പക്കുറവ്, സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്ട്രക്ചര്‍, മികച്ച ഇന്ധനക്ഷമത എന്നിവയാണ് ആള്‍ട്ടോയെ ഇന്ത്യന്‍ വാഹന ഉപയോക്താക്കള്‍ക്ക് പ്രിയപ്പെട്ട വാഹനമാക്കുന്നത്. പണക്കാരായ ആളുകള്‍ പോലും ചെറിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ആള്‍ട്ടോ ഒരെണ്ണം വാങ്ങി വീട്ടിലിടാറുണ്ട്.

മാരുതി കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയില്‍ ഏറ്റവും അധികം കാറുകള്‍ വില്‍ക്കുന്ന ഹ്യുണ്ടെയാണ്. ഇവരുടെ ഗ്രാന്‍ഡ് ഐ10നാണ് ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ളത്. ഹ്യൂണ്ടെയുടെ തന്നെ ഇയോണാണ് ആറാം സ്ഥാനത്ത്. ഹ്യുണ്ടെയ് എലീറ്റ് ഐ20, ഹോണ്ടാ സിറ്റി, മാരുതി സെലീറിയോ, ഹോണ്ടാ അമേസ് എന്നിവയാണ് യഥാക്രമം ഏഴ്, എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുള്ളത്.

18,76,017 കാറുകളാണ് 2014-15 ല്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ടത്.

Scroll To Top