Monday December 05, 2016
Latest Updates

മാരുതിയില്‍നിന്ന് ഇറങ്ങിയത് 13 ലക്ഷം സ്വിഫ്റ്റ് കാറുകള്‍

മാരുതിയില്‍നിന്ന് ഇറങ്ങിയത് 13 ലക്ഷം സ്വിഫ്റ്റ് കാറുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതു സുസുക്കിയില്‍നിന്ന് ഇതേവരെ 13 ലക്ഷം സ്വിഫ്റ്റ് മോഡലുകള്‍ നിരത്തിലിറങ്ങി. 2005ലാണു മാരുതി സ്വിഫ്റ്റ് പുറത്തിറക്കിയത്.

നിരത്തിലിറങ്ങിയശേഷം മൂന്നു തവണ സ്വിഫ്റ്റ് രൂപത്തിലും ഭാവത്തിലുമൊക്കെ മാറ്റം വരുത്തി. 2007ലും 2014ലും നേരിയ മാറ്റമായിരുന്നെങ്കില്‍ 2011ല്‍ ഫുള്‍ മോഡല്‍ ചെയ്ഞ്ചിനും സ്വിഫ്റ്റ് വിധേയമായി.

നിരത്തിലറങ്ങിയ വര്‍ഷംതന്നെ ഒരു ലക്ഷം സ്വിഫ്റ്റ് മോഡലുകള്‍ മാരുതിയില്‍നിന്നു വിറ്റഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഇത് രണ്ടു ലക്ഷമായി. 2010ല്‍ അഞ്ചു ലക്ഷവും 2013ല്‍ 10 ലക്ഷവും കവിഞ്ഞു. രാജ്യത്തിന്റെയും മാരുതിയുടേയും കാര്‍ വില്‍പ്പന ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലായി അത്.

 

Scroll To Top