Monday December 05, 2016
Latest Updates

ജവാന്റെ കുടുംബത്തോട് അനാദരവ്; മരണാനന്തര ചടങ്ങുകള്‍ക്ക് നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍

ജവാന്റെ കുടുംബത്തോട് അനാദരവ്; മരണാനന്തര ചടങ്ങുകള്‍ക്ക് നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാര്‍

നക്‌സലുകളുമായുള്ള ഏറ്റു മുട്ടലില്‍ ജീവത്യാഗം ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസറുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നല്കിയ 10000 രൂപ തിരികെ അടക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഡ് സര്‍ക്കാറിന്റെ നോട്ടീസ്.

ഛത്തീസ്ഗഡ് പോലീസ് സേനയിലെ സ്‌പെഷ്യല്‍ പോലീസ് ഓഫീസറായിരുന്ന കിഷോര്‍ പാണ്ടെയുടെ കുടുംബത്തിനാണ് 2014 ജൂണ്‍ എട്ടിനും, 2015 ഏപ്രില്‍ 12 നുമായി രണ്ടു തവണ നോട്ടീസ് ലഭിച്ചത്. രാജ്യത്തിനാകെ അപമാനകരമായ സംഭവത്തില്‍ ‘അതൊരു ചെറിയ കൈ പിഴ മാത്രമാണ്’ എന്നാണ് വിദേശ കാര്യ മന്ത്രി വി കെ സിംഗിന്റെ പ്രതികരണം. മുന്‍ ആര്‍മി ചീഫ് കൂടിയായിരുന്ന സിംഗിന്റെ പ്രതികരണത്തില്‍ സേനക്കകത്തും, പുറത്തും പ്രതിഷേധം രൂക്ഷമാവുകയാണ്.

2013 മെയ് മാസത്തില്‍ സംസ്ഥാനത്ത് നടന്ന നക്‌സലാക്രമണത്തിലാണ് കിഷോര്‍ പാണ്ടെ കൊല്ലപ്പെട്ടത്. ക്ഷേമ പദ്ധതിയില്‍ നിന്നുള്ള പണമാണ് അദ്ദേഹത്തിന്റെ സാംസ്‌കാര ചടങ്ങുകള്‍ക്കായി ഉപയോഗപ്പെടുത്തിയത് എന്നും ഈ പണം തിരികെ അടക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യം. ഛത്തീസ്ഗഡില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ സുരക്ഷാ സേനയിലുള്ളവരുടെ മനോവീര്യം തകര്‍ക്കുന്നതാണ് സംഭവം.

കോണ്‍ഗ്രസടക്കം വിവിധ രാഷ്ട്രീയ കക്ഷികള്‍ സംഭവത്തെ ശക്തമായി അപലപിച്ചു.

 

Scroll To Top