Saturday December 10, 2016
Latest Updates

എബിസിഡി ഹിറ്റിന് ശേഷം ചാര്‍ളിക്കായി മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍കറും ഒന്നിക്കുന്നു

എബിസിഡി ഹിറ്റിന് ശേഷം ചാര്‍ളിക്കായി മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍കറും ഒന്നിക്കുന്നു

എബിസിഡി ടീമായ മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍കര്‍ സല്‍മാനും വീണ്ടും വരുന്നു. ചാര്‍ലി എന്ന ചിത്രത്തിനായാണ് എബിസിഡി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത്. ബാംഗ്‌ളൂര്‍ ഡെയ്‌സിന് ശേഷം ഈ സിനിമയിലൂടെ പാര്‍വതി മേനോന്‍ വീണ്ടും ദുല്‍കറിന്റെ നായികയാകുന്നുവെന്ന പ്രത്യേകത കൂടി ചാര്‍ലിക്കുണ്ട്. എബിസിഡിയിലൂടെ സിനിമയിലെത്തിയ അപര്‍ണ ഗോപിനാഥും ഒരു പ്രധാന വേഷത്തിലുണ്ട്.

ഫന്‍ഡിങ്ങ് സിനിമയുടെ ബാനറില്‍ എഷബിന്‍, ബക്കര്‍, ഏജാജു ഏജാര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിരക്കഥ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിനും ഉണ്ണി ആറും ചേര്‍ന്നാണ്‍. കഥ, സംഭാഷണം: ഉണ്ണി ആര്‍.

അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദുല്‍കര്‍ താടിവച്ച ഗെറ്റപ്പിലാണുള്ളത്. കുട്ടിക്കാനം, കൊച്ചി എന്നിവയ്ക്ക് പുറമെ ഗുജറാത്തും ചിത്രത്തിന്റെ ലൊക്കേഷനാണ്.

 

Scroll To Top