Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ മാര്‍ട്ടിന്‍ വര്‍ഗീസ് ഒരുക്കിയ വീഡിയോ വൈറലാവുന്നു,’വെല്‍കം ടു വിക്ലോ ടൌണ്‍’

അയര്‍ലണ്ടിലെ മാര്‍ട്ടിന്‍ വര്‍ഗീസ് ഒരുക്കിയ വീഡിയോ വൈറലാവുന്നു,’വെല്‍കം ടു വിക്ലോ ടൌണ്‍’

വിക്ലോ;വിക്ലോ നഗരത്തെ നയനമനോഹരമായി ദൃശ്യവത്കരിച്ച് അയര്‍ലണ്ടിലെ മലയാളി പുറത്തിറക്കിയ വീഡിയോ  ഫേസ് ബുക്കില്‍ വൈറലാകുന്നു.കൌണ്ടി വിക്‌ളോയിലെ തന്നെ താമസക്കാരനായ മാര്‍ട്ടിന്‍ വര്‍ഗീസാണ് ,പ്രശസ്ത ഐറിഷ് കവി ഷോണ്‍ ഒലോഹാന്റെ ‘ വെല്‍ക്കം ടു വിക്ലോ ടൌണ്‍’എന്ന മനോഹര ഗാനത്തെ വിഷ്വലൈസ് ചെയ്തിരിക്കുന്നത്.വിക്ലോ ഹോസ്പീസ് ആന്‍ഡ് വിക്ലോ കാന്‍സര്‍ സപ്പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥമാണ് ഈ ആല്‍ബം സമര്‍പ്പിച്ചിരിക്കുന്നത്

വിക്ലോ,അയര്‍ലണ്ടിലെത്തുന്ന ഏതൊരു സഞ്ചാരിയ്ക്കും മനം മയക്കുന്ന കാഴ്ച്ചയൊരുക്കുന്ന നഗരമാണ്. മലകളും,തടാകങ്ങളും,കടല്‍ത്തീരവും അതിരിടുന്ന ഈ കൌണ്ടിയെ അയര്‍ലണ്ടിന്റെ പൂന്തോട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്.

വിക്ലോയെ ദൃശ്യവത്കരിക്കാത്ത ഐറിഷ് ച്ഛായഗ്രാഹകര്‍ കുറവാണ്.ചരിത്രം ഉറങ്ങുന്ന വിക്ലോ നഗരത്തിന് ക്രിസ്തുവര്‍ഷാരംഭത്തിന് മുമ്പേയുള്ള പഴക്കമുണ്ട്.എ ഡി 795 ല്‍ അയര്‍ലണ്ടിനെ കീഴടക്കാന്‍ സെന്‍ട്രല്‍ യൂറോപ്പില്‍ നിന്നെത്തിയ വൈക്കിംഗുകള്‍ വിക്ലോയില്‍ ഒരു ഹാര്‍ബര്‍ സ്ഥാപിച്ചതോടെ പുരാതന കാലത്ത് തന്നെ വ്യാവസായിക പ്രാധാന്യമുള്ള നഗരമായി ഇവിടം മാറി. ആധുനിക വിക്ലോയുടെ മുഖം തനിമയോടെ ഒപ്പിയെടുക്കാന്‍ മാര്‍ട്ടീന്‍ വര്‍ഗീസിന് കഴിഞ്ഞു എന്ന് വീഡിയോ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു.അത് കൊണ്ട് തന്നെ വെറും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഫേസ് ബുക്കില്‍ വൈറലാവുകയാണ് മാര്‍ട്ടീന്റെ ‘ ‘ വെല്‍ക്കം ടു വിക്ലോ ടൌണ്‍’,

യൂ ടുബിലും ഇന്നലെ ‘ വെല്‍ക്കം ടു വിക്ലോ ടൌണ്‍’ റിലീസ് ചെയ്തിട്ടുണ്ട്.

ചെറി മാര്‍ട്ടിന്‍ (chryMartin)എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ട്ടീന്‍ ചങ്ങനാശ്ശേരി ചന്ത സ്വദേശിയാണ്.ലപ്പേഡ്‌സ് ടൌണ്‍ പാര്‍ക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആന്‍സിയാണ് മാര്‍ട്ടീന്റെ ഭാര്യ.രണ്ടു മക്കളാണ് ഇവര്‍ക്ക് ,മിലന്‍,പാട്രിക്.

ഇതിനോടകം 350 ലധികം ഗാനങ്ങള്‍ വിഷ്വലൈസ് ചെയ്ത ഇദ്ദേഹം കഴിഞ്ഞ വര്‍ഷം പ്രമുഖ ഗായകന്‍ യേശുദാസ് പാടിയ ഭക്തിഗാനങ്ങളുടെ ദൃശ്യവത്കരണവും ചെയ്തിരുന്നു.യൂ ടൂബിലും മാര്‍ട്ടിന്‍ വിഷ്വലൈസ് ചെയ്ത ഗാനങ്ങള്‍ ലഭ്യമാണ്.

അടുത്തിടെ റിലീസ് ചെയ്ത ദിലീപ് അഭിനയിക്കുന്ന ‘ മര്യാദരാമന്‍’ എന്ന സിനിമയിലും അയര്‍ലണ്ടിലെ കാഴ്ച്ചകള്‍ അവതരിപ്പിക്കാന്‍ മാര്‍ട്ടീന് കഴിഞ്ഞിട്ടുണ്ട്.വിക്ലോയിലെ തന്നെ റാത്ത് ന്യൂ സെമിത്തേരിയാണ് മര്യാദരാമനിലെ ഐറിഷ് കാഴ്ച്ച.

Scroll To Top