Friday December 09, 2016
Latest Updates

ന്യൂനപക്ഷ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും;പക്ഷേ എല്ലാവര്‍ക്കും വാക്ക് പാലിക്കാനാവുമോ എന്ന് കണ്ടറിയണമെന്ന് മൈക്കില്‍ മാര്‍ട്ടിന്‍

ന്യൂനപക്ഷ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയും;പക്ഷേ എല്ലാവര്‍ക്കും വാക്ക് പാലിക്കാനാവുമോ എന്ന് കണ്ടറിയണമെന്ന് മൈക്കില്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍: ഫിയനാഫാളും ഫിനഗേലും രാഷ്ട്രീയ വൈരത്തിലാണെന്ന വാദത്തെ എതിര്‍ത്ത് ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍. ലിയാം ലിഞ്ചിന്റെ 93ാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ വൈരം എന്നത് നല്ല പദപ്രയോഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ താല്‍പര്യപ്രകാരം ഫിന്‌ഗേലുമായി കൂട്ടുചേരണം എന്ന അഭിപ്രായത്തെയും മാര്‍ട്ടിന്‍ വിമര്‍ശിച്ചു. ഇന്നത്തെക്കാലത്ത് പലരും വാക്കു പാലിക്കാന്‍ ശ്രമിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം അതേപ്പറ്റി പറഞ്ഞത്.

ജനങ്ങള്‍ ശ്രമിക്കാന്‍ തയ്യാറാണെങ്കില്‍ ന്യൂനപക്ഷ സര്‍ക്കാരിന് നല്ല ഭരണം കാഴ്ച വയ്ക്കനാകും എന്ന് അഭിപ്രായപ്പെട്ട മാര്‍ട്ടിന്‍, രാജ്യത്തെ ഭരണരീതി മാറ്റേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
എങ്കിലും ജനഹിതം അനുകൂലമാണെങ്കില്‍ ഫിയന്ന ഫാളും ഫിനഗേലും ചേര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാരിന് രൂപം നല്‍കുന്നതിനെ പിന്തുണയ്ക്കും എന്ന വിധമാണ് മൈക്കില്‍ മാര്‍ട്ടിന്‍ പ്രതീകരിച്ചത് .

Scroll To Top