Sunday December 04, 2016
Latest Updates

മൈക്കല്‍ മാര്‍ട്ടിന് പിന്തുണ കൂടുന്നു,കെന്നിയുടെ സാധ്യത മങ്ങുന്നു

മൈക്കല്‍ മാര്‍ട്ടിന് പിന്തുണ കൂടുന്നു,കെന്നിയുടെ സാധ്യത മങ്ങുന്നു

ഡബ്ലിന്‍: പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 6ാം തീയതി നടക്കാനിരിക്കെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളിലൊരാളായ മൈക്കല്‍ മാര്‍ട്ടിന് ജനപിന്തുണ ഏറുന്നതായി സര്‍വേ ഫലം. ഫിനഗേല്‍ നേതാവായ എന്‍ഡ കെന്നിക്കു പകരം ഫിയന്നഫാള്‍ നേതാവായ മൈക്കല്‍ മാര്‍ട്ടിന്‍ പ്രധാനമന്ത്രിയാകണമെന്ന് 39% ജനങ്ങളും ആഗ്രഹിക്കുന്നതായാണ് മില്‍വാര്‍ഡ് ബ്രൗണ്‍/സണ്‍ഡേ ഇന്‍ഡിപെന്‍ഡന്റ് സര്‍വേ പറയുന്നത്. കെന്നിക്ക് ലഭിച്ച പിന്തുണ 17% മാത്രവും.അതായത് കെന്നിയെക്കാള്‍ ഇരട്ടി പിന്തുണ മാര്‍ട്ടിന് ജനങ്ങളില്‍ നിന്നും ലഭിക്കുന്നുവെന്നര്‍ത്ഥം.

ഫിന്‍ ഗേല്‍ പാര്‍ട്ടിക്കുള്ളില്‍ പോലും കെന്നിയുടെ ജനപ്രീതിക്ക് മങ്ങലേല്‍ക്കുന്നതായാണ് സര്‍വേ പറയുന്നത്. 54% പാര്‍ട്ടി അംഗങ്ങള്‍ മാത്രമേ കെന്നി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുള്ളൂ. ബാക്കിയുള്ളവരില്‍ ഏറെപ്പേരും ലിയോ വരേദ്കറെ പ്രധാനമന്ത്രിയായിക്കാണാനാണ് ആഗ്രഹിക്കുന്നത്.

Scroll To Top