Monday July 24, 2017
Latest Updates

ജോജി ഏബ്രാഹാം അമേരിക്കന്‍-യൂറോപ്പ് ഡയോഷ്യസ്യന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജോജി ഏബ്രാഹാം അമേരിക്കന്‍-യൂറോപ്പ് ഡയോഷ്യസ്യന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഡബ്ലിന്‍:മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ അമേരിക്കന്‍-യൂറോപ്പ് ഡയോഷ്യസ്യന്‍ കൗണ്‍സിലിലേക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള ജോജി ഏബ്രാഹാം പി ജേക്കബ്    തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന പൊതുയോഗത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്,

മാര്‍ത്തോമാ സഭയുടെ ഡബ്ലിനിലെ സെക്രട്ടറിയായിരുന്ന ജോജി ഏബ്രാഹാം നിലവില്‍ വൈസ് പ്രസിഡണ്ടാണ്.അയര്‍ലണ്ടിലെ കേരളാ എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ഇദ്ദേഹം’മലയാളം’ഉള്‍പ്പെടെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയിലും പ്രവര്‍ത്തിച്ചു വരുന്നു.

കോട്ടയം മുണ്ടത്താനം പണിക്കരുവീട് കുടുംബാംഗമായ ജോജി ഏബ്രഹാം മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ മുന്‍ കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗമായും,സഭയുടെ നിരവധി കമ്മിറ്റികളിലെ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിവന്ദ്യ ഐസക്ക് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടന്ന പൊതുയോഗത്തില്‍ ഭദ്രാസനത്തില്‍ നിന്നും ഈ വര്‍ഷം സ്ഥലം മാറി പോകുന്ന പട്ടക്കാര്‍ക്കുള്ള യാത്രയയപ്പും നല്‍കപ്പെട്ടു.2016 വര്‍ഷത്തിലെ വരവ് ചിലവ് കണക്കുകളും,2017ലെ ബജറ്റും യോഗം അംഗീകരിച്ചു.ഡബ്ലിന്‍ മാര്‍ത്തോമാ പള്ളി വികാരി ഫാ.ഫിലിപ്പ് വര്‍ഗീസും ന്യൂ ജേഴ്സിയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

അമേരിക്കന്‍-യൂറോപ്പ് ഭദ്രാസനസെക്രട്ടറിയായി ഫാ.ഡെന്നി ഫിലിപ്പിനെയും,ട്രസ്റ്റിയായി ഫിലിപ്പ് തോമസിനെയും തിരഞ്ഞെടുത്തു.

Scroll To Top