Monday December 05, 2016
Latest Updates

മാര്യേജ് ഇക്വാളിറ്റി ബില്ലിനെ അംഗീകരിക്കാന്‍ മതങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍ 

മാര്യേജ് ഇക്വാളിറ്റി ബില്ലിനെ അംഗീകരിക്കാന്‍ മതങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍:മാര്യജ് ഇക്വാളിറ്റിബില്‍ 2015 പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ഇന്ന് അനുവാദം നല്‍കും. ബില്‍ ഡയലില്‍ അവതരിപ്പിക്കപ്പെടാന്‍ ഒരാഴ്ച ബാക്കി നില്‍ക്കേ ബില്‍ നാളെ പ്രസിദ്ധീകരത്തിന് നല്‍കും. ഇതോടെ അയര്‍ലണ്ടില്‍, ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ആദ്യ വിവാഹം അടുത്ത മാസം ആദ്യത്തോടെ നടക്കുമെന്ന് ഉറപ്പായി.

മറ്റ് രാജ്യങ്ങളില്‍ നടന്ന ഇത്തരം വിവാഹങ്ങള്‍ക്കും ഈ ബില്‍ അംഗീകാരം നല്‍കുന്നുണ്ട്. ഇതിനകം സിവില്‍ പാര്‍ട്ടണര്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരേ ലിംഗത്തില്‍പ്പെട്ട ‘ ദമ്പതികള്‍ക്ക്’ ഇനി അത് വിവാഹമായി നോട്ടിഫിക്കേഷന്‍ നല്‍കാം. ഈ വിവാഹ രൂപത്തെ അംഗീകരിക്കാന്‍ ഒരു മതത്തെയും നിര്‍ബന്ധിക്കില്ല. ഇതു സംബന്ധിച്ച് മേയ് മാസത്തില്‍ നടന്ന ഹിതപരിശോധനയില്‍ 62 ശതമാനം അയര്‍ലണ്ടുകാരും ഇത്തരം വിവാഹത്തെ അനുകൂലിച്ചിരുന്നു.

Scroll To Top