Tuesday May 23, 2017
Latest Updates

സുക്കര്‍ബര്‍ഗ് സമ്പാദ്യത്തിന്റെ 90 ശതമാനവും ദാനം നല്‍കും

സുക്കര്‍ബര്‍ഗ് സമ്പാദ്യത്തിന്റെ 90 ശതമാനവും ദാനം നല്‍കും

ന്തോഷിക്കാന്‍ പല കാരണങ്ങളും സന്തോഷം പങ്കിടാന്‍ പല രീതികളുമുണ്ട് ഈ ലോകത്ത്. എന്നാല്‍ ഇതു തീര്‍ത്തും വ്യത്യസ്തം. കോടീശ്വരനായ ഫെയ്‌സ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഭാര്യ ഡോ. പ്രിസില്ല ചാനും അവരുടെ ആദ്യത്തെ കണ്‍മണി ‘മാക്‌സ്’ പിറപ്പോള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ 99 ശതമാനവും ധര്‍മ്മസ്ഥാപനത്തിനു ദാനം നല്കിയുള്ള പ്രഖ്യാപനത്തോടെയാണ് സന്തോഷം പങ്കിട്ടത്. തുക ആരെയും ഞെട്ടിക്കും എന്നതില്‍ യാതൊരു സംശയുമില്ല.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മാക്‌സിനെഴുതിയ കത്തിലാണ് സൂക്കര്‍ബര്‍ഗും ഡോ. ചാനും ഇങ്ങനെ എഴുതിയത്; തങ്ങളുടെ ഫെയ്‌സ്ബുക്ക് ഓഹരികളുടെ 99 ശതമാനവും ജീവിതകാലം മുഴുവനും ദാനം ചെയ്തതായി അറിയിക്കുന്നു. ഓഹരി മൂല്യം 4500 കോടി ഡോളര്‍ വരും.

ചാന്‍ സൂക്കര്‍ബര്‍ഗ് എന്ന സംഘടനയ്ക്കു രൂപം നല്കാനും ഇരുവര്‍ക്കും പദ്ധതിയുണ്ട്. പ്രഗത്ഭരായ മനുഷ്യരാശിയെ വാര്‍ത്തെടുക്കുന്നതിനും അടുത്ത തലമുറയില്‍ എല്ലാ കുട്ടികള്‍ക്കും സമത്വം ഉറപ്പാക്കുകയുമാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നത്.

 

Scroll To Top