Saturday December 03, 2016
Latest Updates

സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന് ചിലവിടുന്ന പണം കൊണ്ട് സ്വവര്‍ഗാനുരാഗികള്‍ക്ക് എച്ച് ഐ വി പരിശോധന നടത്തണമെന്ന് സെനറ്റര്‍ 

സ്വവര്‍ഗ വിവാഹ റഫറണ്ടത്തിന് ചിലവിടുന്ന പണം കൊണ്ട് സ്വവര്‍ഗാനുരാഗികള്‍ക്ക് എച്ച് ഐ വി പരിശോധന നടത്തണമെന്ന് സെനറ്റര്‍ 

ഡബ്ലിന്‍ :സ്വവര്‍ഗാനുരാഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹിതപരിശോധനയ്ക്ക് ചെലവിടുന്ന പണം സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ എച്ച്‌ഐവി പരിശോധന നടത്താന്‍ ഉപയോഗിക്കണമെന്ന് സെനറ്റര്‍. സ്വവര്‍ഗാനുരാഗിയായ ഒരാള്‍ തന്നോട് കഴിഞ്ഞ ദിവസം പറഞ്ഞ കാര്യമാണിതെന്ന് പറഞ്ഞായിരുന്നു സെനറ്ററായ ജിം വാല്‍ഷിന്റെ പ്രസ്താവന. രാഷ്ട്രീയത്തില്‍ യാഥാസ്ഥിതിക മനോഭാവം വെച്ചുപുലര്‍ത്തുന്നവരില്‍ മുന്നിലുള്ള ഫിയാന ഫെയില്‍ പ്രതിനിധിയാണ് ജിം വാല്‍ഷ്.

മെയ് 22ന് നടക്കുന്ന രണ്ട് ഹിതപരിശോധനകള്‍ക്കായി 21 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.വാല്‍ഷ് ഈ പ്രസ്താവന നടത്തുന്നതിനിടയില്‍ ചേംബറില്‍നിന്ന് ഉടനീളം ഇദ്ദേത്തിനെതിരെ പരാമര്‍ശങ്ങളുണ്ടാകുന്നുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തതാണെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ നമുക്ക് ശ്രദ്ധ പതിപ്പിക്കാമെന്നും ലേബര്‍ സെനറ്റര്‍ ഡെന്നിസ് ലാന്‍ഡി പറഞ്ഞു. വാല്‍ഷിന്റെ സെനറ്റിലെ നിലപാട് അന്യായം എന്നായിരുന്നു ജില്ലിയന്‍ വാന്‍ ടേണ്‍ഹൗട്ട് ട്വിറ്ററില്‍ കുറിച്ചത്.

സ്വവര്‍ഗാനുരാഗ വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം വ്യത്യസ്തമായ നിലപാടിന്റെ പേരില്‍ വാല്‍ഷ് ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.ഫിയാന ഫെയില്‍ പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് പോലും ഇദ്ദേഹം ഹിതപരിശോധനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

Scroll To Top