Sunday December 04, 2016
Latest Updates

ഉത്തേജക മരുന്ന് കഴിച്ചു,തെറ്റ് പറ്റിപ്പോയെന്ന് മരിയ ഷറപ്പോവ

ഉത്തേജക മരുന്ന് കഴിച്ചു,തെറ്റ് പറ്റിപ്പോയെന്ന് മരിയ ഷറപ്പോവ

ന്യൂയോര്‍ക്ക് : റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ ഉത്തേജക മരുന്ന് വിവാദത്തില്‍. 2006 മുതല്‍ താന്‍ ഉത്തേജക മരുന്ന് കഴിച്ചുവരികയാണെന്ന് ഷറപ്പോവ തന്നെ വെളിപ്പെടുത്തി. മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായും താരം വ്യക്തമാക്കി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ താരത്തെ മാര്‍ച്ച് 12 മുതല്‍ അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ സസ്‌പെന്‍ഡ് ചെയ്തു.
ലോക ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കിയ മെല്‍ഡോണിയം എന്ന മരുന്നാണ് ഷറപ്പോവ കഴിച്ചിരുന്നത്. തനിക്ക് വലിയൊരു തെറ്റുപറ്റിയെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കു മാത്രമാണെന്നും ഷറപ്പോവ വ്യക്തമാക്കി.
നിരന്തരമായ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കുടുംബ ഡോക്റ്ററുടെ നിര്‍ദേശമനുസരിച്ചാണ് മരുന്ന് കഴിച്ചതെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ഈ വര്‍ഷം മുതലാണ് ഈ മരുന്നിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഷറപ്പോവ പറഞ്ഞു.
കായിക രംഗത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന വനിത താരമാണ് ഷെറപ്പോവ.

Scroll To Top