Sunday December 11, 2016
Latest Updates

തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്  മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു 

തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്  മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു 

ഡബ്ലിന്‍ :തലശ്ശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം പിതാവ് നവംബര്‍ 27 വെള്ളിയാഴ്ച്ച ഡബ്‌ളിനില്‍ സന്ദര്‍ശനത്തിനെത്തും.27 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ വച്ച് 
പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.

ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് സന്ദേശം നല്‍കും .ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ല്യന്‍ന്മാരായ .ഫാ .ആന്റണി ചീരംവേലില്‍ ,ഫാ . ജോസ് ഭരണിക്കുളങ്ങര എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും .

ദിവ്യബലിയില്‍ പങ്കുചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാനും ,പിതാവിനെ നേരില്‍ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും നവംബര്‍ 27 വൈകുന്നേരം 7 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍സ് അറിയിച്ചു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)


Scroll To Top