Friday December 09, 2016
Latest Updates

ഒരു തേങ്ങാ വെട്ടുകാരന്‍ കാരണമാണ് താന്‍ ബിഷപ്പായതെന്ന് മാര്‍ ക്രിസോസ്റ്റം തിരുമേനി!

ഒരു തേങ്ങാ വെട്ടുകാരന്‍ കാരണമാണ് താന്‍ ബിഷപ്പായതെന്ന് മാര്‍ ക്രിസോസ്റ്റം തിരുമേനി!

തിരുവനന്തപുരം: തമാശ പറയുന്നതില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപോലീത്തായ്ക്ക് നല്‍കി കഴിഞ്ഞേ മറ്റാരെയും പരിഗണിയ്ക്കാന്‍ പോലും ആവുകയുള്ളൂ.

അയല്‍പക്കത്തെ തേങ്ങവെട്ടുകാരനായ ശങ്കു കാരണമാണ് താന്‍ ബിഷപ്പ് ആയതെന്നാണ് മാര്‍ത്തോമ വലിയ മെത്രാപ്പൊലീത്തയുടെ    പുതിയ വെളിപ്പെടുത്തല്‍!.  മീഡിയ ട്രസ്റ്റിന്റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങവെയാണ് ക്രിസോസ്റ്റം തിരുമേനി നര്‍മ്മം പൊട്ടിച്ചത്
.
‘ഞാന്‍ പഠിക്കുന്ന കാലത്ത് വീട്ടിലെ വരുമാനം തെങ്ങില്‍ നിന്നായിരുന്നു. പിതാവിനോ സഹോദരനോ എനിക്കോ തെങ്ങില്‍ കയറാന്‍ അറിയില്ല. ശങ്കു വന്നു തേങ്ങയിട്ടാലെ എന്റെ കോളേജ് ഫീസ് അടയ്ക്കാന്‍ കഴിയൂ. ശങ്കു വന്നില്ലായിരുന്നെങ്കില്‍ കോളേജ് പഠനം മുടങ്ങുമായിരുന്നു. അച്ചനാകാനും ബിഷപ്പാകാനും പറ്റില്ലായിരുന്നു.

എം.എ. ബേബിയുടെ വീട്ടില്‍ ഒരിക്കല്‍ ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോയി. കരിമീന്‍ വിളമ്പി. എന്നാല്‍ കൈയ്ക്ക് സ്വാധീനക്കുറവുള്ളതു കൊണ്ട് കരിമീന്‍ എടുത്തു കഴിക്കാന്‍ പറ്റിയില്ല. അതു കണ്ട് ബേബിയുടെ ഭാര്യ കരിമീന്‍ കൊണ്ടുപോയി അതിന്റെ ദശ മാറ്റിക്കൊണ്ടു വന്നു. കരിമീന്‍ കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷവും അതു കഴിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഉണ്ടായ സങ്കടവും മനസിലാക്കാന്‍ ആ സ്ത്രീക്കു കഴിഞ്ഞു. മറ്റുള്ളവരുടെ ആവശ്യം മനസിലാക്കാന്‍ കഴിയുന്നവരാണ് യഥാര്‍ത്ഥ മനുഷ്യര്‍. അതുകൊണ്ടാണ് ബേബിയുടെ ഭാര്യയെയാണ് എം.എല്‍.എ ആക്കേണ്ടതെന്ന് ഞാന്‍ പറഞ്ഞത്.’ ഇതു കേട്ട് ചിരിക്കാന്‍ വേദിയില്‍ എം.എ. ബേബിയും ഉണ്ടായിരുന്നു.


.

Scroll To Top