Sunday December 17, 2017
Latest Updates

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം

ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന് ഡബ്ലിനില്‍ ഊഷ്മള സ്വീകരണം

ഡബ്ലിന്‍:അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കുവാനും അയര്‍ലണ്ടിലെ വിവിധ മാസ്സ് സെന്ററുകള്‍ സന്ദര്‍ശിക്കുന്നതിനുമായി ഡബ്‌ളിനിലെത്തിയ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും അപ്പസ്റ്റോലിക് വിസിറ്റേഷന്‍ കോഓര്‍ഡിനേറ്ററും സീറോ മലബാര്‍ സഭയുടെ റോംമിലെ വികാരിയുമായ ഫാ. ചെറിയാന്‍ വാരികാട്ടിലിനും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.

എറണാകുളം-അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍,നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, കൈക്കാരന്‍ ടിബി മാത്യു, സെക്രട്ടറി ജോണ്‍സന്‍ ചക്കാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. വിവിധ മാസ്സ് സെന്ററുകളില്‍ നിന്നുള്ള പ്രതിനിധികളും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.

മെയ് 6 ന് നോക്കില്‍ വച്ച് നടത്തപ്പെടുന്ന പത്താം വാര്‍ഷികാഘോഷ സമാപനത്തില്‍ മുഖാതിഥിയായി പങ്കെടുക്കുന്ന ബിഷപ്പ് ചിറപ്പണത്തിന് അയര്‍ലണ്ടിലെ സഭാസമൂഹത്തെയും,ഐറീഷ് സഭയിലെ മെത്രാന്മാരെയും സന്ദര്‍ശിക്കുന്നതടക്കം രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളാണ് അയര്‍ലണ്ടില്‍ ഒരുക്കിയിരിക്കുന്നത്.

Scroll To Top