Friday December 09, 2016
Latest Updates

മാവോയുടെ ചിത്രത്തില്‍ മഷിയൊഴിച്ചയാള്‍ക്ക് 14 മാസം ജയില്‍ ശിക്ഷ 

മാവോയുടെ ചിത്രത്തില്‍ മഷിയൊഴിച്ചയാള്‍ക്ക് 14 മാസം ജയില്‍ ശിക്ഷ 

മാവോ സേതൂങ്ങിന്റെ ഛായാചിത്രം വികൃതമാക്കിയയാള്‍ക്ക് 14 മാസത്തെ തടവുശിക്ഷ. ടിയാന്‍മെന്‍ സ്‌ക്വയറില്‍ സ്ഥാപിക്കപ്പെട്ട ഭീമന്‍ പെയിന്റിങ്ങില്‍ ഇയാള്‍ മഷിക്കുപ്പിയെറിഞ്ഞ് വികൃതമാക്കി എന്നാണ് കേസ്.

2014 മാര്‍ച്ചിലാണ് സുന്‍ ബിങ്ങ് എന്ന 42 കാരന്‍ സംഭവസ്ഥലത്തു നിന്നും അറസ്റ്റു ചെയ്യപ്പെട്ടതെന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ മുഖപത്രമായ
ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ചെയ്ത കുറ്റം സ്ഥിതീകരിക്കപ്പെട്ടതായി പറയുന്ന പത്രം പക്ഷെ, കുറ്റകൃത്യത്തിലേക്ക്
ഇയാളെ നയിച്ച കാരണങ്ങളെ കുറിച്ച് മൗനം പാലിച്ചു.

ആറു മീറ്റര്‍ ഉയരമുള്ള ഭീമന്‍ ഛായാചിത്രം നിരവധി തവണ നശിപ്പിക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍ കൃത്യമായ ഇടവേളകളില്‍ സമാനമായ
പകര്‍പ്പുകള്‍ സ്ഥാപിച്ചാണ് ചിത്രം കാത്തു സൂക്ഷിക്കുന്നത്. 1980ലെ വിപ്ലവകാലത്ത് ചിത്രം വികൃതമാക്കിയതിന്റെ പേരില്‍ മൂന്നു സമരക്കാര്‍ക്ക് ദീര്‍ഘകാലം തടവുശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു. സ്ഥലം സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിരീക്ഷണത്തിലാണ്.

1976 ല്‍ അന്തരിച്ച മാവോ ഇന്നും വിവാദപുരുഷനാണ്. ചൈനയിലെ ബഹു ഭൂരിപക്ഷം ആളുകള്‍ക്കും മാവോ ഐക്യചൈനയെന്ന ആശയം പ്രാവര്‍ത്തികമാക്കിയ വീരപുരുഷനായിരിക്കെ തന്നെ, ചെറുതല്ലാത്ത ഒരു വിഭാഗം അദ്ദേഹത്തെ ഓര്‍മ്മിക്കുന്നത് ഭരണകാലത്ത് ചെയ്തു കൂട്ടിയ ക്രൂരതകളുടെ പേരിലാണ്. 1958 മുതല്‍ 1961 വരെ നടന്ന വിപ്ലവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ ഇന്നും ഒദ്യോഗികമായി കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല.

Scroll To Top