Saturday December 03, 2016
Latest Updates

തമിഴ് ചലച്ചിത്ര താരം മനോരമ അന്തരിച്ചു 

തമിഴ് ചലച്ചിത്ര താരം മനോരമ അന്തരിച്ചു 

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം മനോരമ (78) അന്തരിച്ചു. ചെന്നൈയില്‍ അര്‍ധരാത്രിയോടെ ആയിരുന്നു അന്ത്യം. ഹൃദയസതംഭനമാണ് മരണകാരണം.
തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് മനോരമ. അഞ്ച് തെന്നിന്ത്യന്‍ മുഖ്യമന്ത്രിമാര്‍ക്കൊപ്പം അഭിനയിച്ചു എന്ന അപൂര്‍വ്വതയും മനോരമയുടെ അഭിനയ ജീവിതത്തിലുണ്ട്.
ഗോപിശാന്ത എന്നാണ് യഥാര്‍ത്ഥ പേര്. ആച്ചി എന്ന പേരിലാണ് തമിഴ് ചലച്ചിത്ര മേഖലയില്‍ അവര്‍ അറിയപ്പെട്ടിരുന്നത്.
രാജ്യം പത്മശ്രീ നല്‍കി ഈ അഭിനയ പ്രതിഭയെ ആദരിച്ചിട്ടുണ്ട്

Scroll To Top