Saturday February 25, 2017
Latest Updates

മഞ്ജു വാര്യര്‍ ദിലീപ് വിവാഹമോചന കേസ് :വിധി ശനിയാഴ്ച്ച 

മഞ്ജു വാര്യര്‍ ദിലീപ് വിവാഹമോചന കേസ് :വിധി ശനിയാഴ്ച്ച 

കൊച്ചി: ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹമോചന ഹര്‍ജിയില്‍ വിധി പറയുന്നത് എറണാകുളം കുടുംബ കോടതി ശനിയാഴ്ചത്തേക്ക് മാറ്റി. ഇരുവരും ഇന്ന് രാവിലെ 9.15 ഓടെ കോടതിയില്‍ ഹാജരായി.

ഇന്ന് രാവിലെ അഭിഭാഷകരോടൊപ്പം കോടതിയില്‍ എത്തിയ ദിലീപും മഞ്ജുവും പരസ്പരം കണ്ടെങ്കിലും സംസാരിച്ചില്ല.രണ്ടു പേരുടെയും മുഖത്ത് ദുഃഖഭാവം ദൃശ്യമായിരുന്നു.

തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് കാറിലേയ്ക്ക് കയറുന്നതിനു തൊട്ടു മുമ്പ് ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.’അവള്‍ ഞങ്ങളുടെ കുട്ടിയുടെ അമ്മയാണ് ! ദിലീപ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കിയത്. കേസിന്റെ വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കണമെന്നും ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും കോടതി അംഗീകരിച്ചിരുന്നു.വിവാഹ മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് അവര്‍ കോടതി വിട്ടത്.

Scroll To Top