Friday March 24, 2017
Latest Updates

മാജിക്ക് പഠിക്കാന്‍ മഞ്ജു വാര്യര്‍

മാജിക്ക് പഠിക്കാന്‍ മഞ്ജു വാര്യര്‍

നടി മഞ്ജുവാരിയര്‍ മാജിക് പഠിക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍. മാജിക് അക്കാദമിയും യുണിസെഫും ചേര്‍ന്നൊരുക്കുന്ന മാജിക് ഒഫ് മദര്‍ഹുഡ് എന്ന ബോധവത്കരണ പരിപാടിക്കു വേണ്ടിയാണ് മഞ്ജുവിന്റെ മാജിക് പഠനം.

മഞ്ജുവിനെ മാജിക് പരിശീലിപ്പിക്കുന്നത് പ്രമുഖ മജിഷ്യനും യൂണിസെഫിന്റെ സെലിബ്രിറ്റി സപ്പോര്‍ട്ടറുമായ ഗോപിനാഥ് മുതുകാടാണ്.

കുട്ടികള്‍ക്കു പോഷകസമൃദ്ധമായ ആഹാരം, വാക്സിനേഷന്‍ എന്നിവ നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരിക്കുന്നതിനായാണ് മാജിക് അവതരിപ്പിക്കുന്നത്.

കോയിന്‍ മാജിക്, റോപ് മാജിക്, ഇലൂഷന്‍ എന്നിവയാണ് മഞ്ജു അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിനെയും ഗോപിനാഥ് മുതുകാട് മാജിക് പഠിപ്പിച്ചിട്ടുണ്ട്

Scroll To Top