Sunday February 26, 2017
Latest Updates

ദിലീപ്-മഞ്ജു വാര്യര്‍ ഭിന്നത :മഞ്ഞുരുകുന്നു 

ദിലീപ്-മഞ്ജു വാര്യര്‍ ഭിന്നത :മഞ്ഞുരുകുന്നു 

ദിലീപും മഞ്ജുവും തമ്മിലുള്ള തര്‍ക്കം അവസാനിച്ചോ..?ഇതാ ദിലീപിനെ അഭിനന്ദിച്ച് മഞ്ജു രംഗത്തെത്തിയിരിക്കുന്നു. ക്രിസ്മസ് കാലത്ത് തിയേറ്ററുകളിലെത്തിയ ദിലീപ് ചിത്രമായ ടു കണ്‍ട്രീസിന്റെയും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ചാര്‍ളിയുടെയും വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചാണ് മഞ്ജു എത്തിയത്.

ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു സന്തോഷം ആരാധകരുമായി പങ്കു വച്ചത്. ‘മികച്ച സിനിമകളുടെ പെരുമഴക്കാലമാണ് ഈ ക്രിസ്മസ് എന്നപ്പോലെയുള്ള സിനിമാ പ്രേമികളെ സംബന്ധിച്ചിടത്തോളം ആനന്ദത്തിന്റെ സുവര്‍ണ കാലം. ചാര്‍ളി മികച്ച ചിത്രം മാത്രമല്ല മാജിക്കല്‍ കൂടിയാണ്. യുവത്വത്തിന്റെ സാന്നിധ്യത്താല്‍ ശ്രദ്ധേയമാണ്

അടി കപ്യാരെ കൂട്ടമണി, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനിടെ ഞാന്‍ ഭാഗമായ ജോ ആന്‍ഡ് ദ ബോയും നല്ല നിലയില്‍ മുന്നേറുന്നു എന്നത് സന്തോഷകരമാണ്’ മഞ്ജു കുറിച്ചു. 

Scroll To Top