Tuesday December 06, 2016
Latest Updates

മഞ്ജിമ തമിഴിലേക്ക്; അരങ്ങേറ്റം ഗൌതം വാസുദേവ മേനോന്‍ ചിത്രത്തില്‍

മഞ്ജിമ തമിഴിലേക്ക്; അരങ്ങേറ്റം ഗൌതം വാസുദേവ മേനോന്‍ ചിത്രത്തില്‍

ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നിവിന്‍ പോളിയുടെ നായികയായി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ തമിഴിലേക്ക്. ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ‘അച്ചം എന്‍പത് മടമയടാ’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമയുടെ തമിഴ് അരങ്ങേറ്റം.

ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്ന പല്ലവി സുഭാഷ് സിനിമയില്‍ നിന്ന് പിന്മാറിയതോടെയാണ് മഞ്ജിമക്ക് അവസരം ലഭിച്ചത്. ഗൗതം മേനോന്റെ അസോഷ്യേറ്റ്‌സ് ആണ് വടക്കന്‍ സെല്‍ഫി കാണുകയും മഞ്ജിമയെ സജസ്റ്റ് ചെയ്യുകയും ചെയ്തത്. പിന്നീട് ഓഡീഷനില്‍ മഞ്ജിമ തന്നെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബഹു ഭാഷാ ചിത്രമായ അച്ചം എന്‍പത് മടമയടായുടെ തെലുങ്ക് പതിപ്പിലും മഞ്ജിമ തന്നെയാണ് നായികയായി എത്തുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ മഞ്ജിമയുടെ നായകന്‍.

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായി മലയാള സിനിമയിലെത്തി ശ്രദ്ധനേടി. പ്രിയം, മയില്‍പ്പീലിക്കാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം കൂടിയാണ് മഞ്ജിമ. മധുരനൊമ്പരകാറ്റില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു.

 

Scroll To Top