Monday December 05, 2016
Latest Updates

മാണിയ്‌ക്കെതിരെയുള്ള കേസ് ഇന്ന് പരിഗണിയ്ക്കും 

മാണിയ്‌ക്കെതിരെയുള്ള കേസ് ഇന്ന് പരിഗണിയ്ക്കും 

തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍കോഴ കേസ് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച അപേക്ഷയും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് 5 പേര്‍ ഹരജി നല്‍കിയിരുന്നു. 

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി സാറാജോസഫ് എന്നിവരുള്‍പ്പെടെ 5 പേരാണ് ഹരജി നല്‍കിയത്. വസ്തുതാവിവരണ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ എതിര്‍വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് വി എസ് അച്യുതാനന്ദന്റെയും ബിജു രമേശിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു.

മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Scroll To Top