Wednesday September 20, 2017
Latest Updates

കെ എം മാണി രാജിയ്‌ക്കൊരുങ്ങുന്നു,പി റ്റി ചാക്കോയുടെ ഗതി മാണിയ്ക്ക് വരരുതെന്ന് പാര്‍ട്ടി അണികള്‍ 

കെ എം മാണി രാജിയ്‌ക്കൊരുങ്ങുന്നു,പി റ്റി ചാക്കോയുടെ ഗതി മാണിയ്ക്ക് വരരുതെന്ന് പാര്‍ട്ടി അണികള്‍ 

കോട്ടയം :ധനകാര്യമന്ത്രി കെ എം മാണി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചെയ്ക്കുമെന്നു സൂചനകള്‍. കെ എം മാണിയുടെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ ഇളക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന ഗൂഡശ്രമങ്ങളുടെ ഭാഗമാണ് അഴിമതി ആരോപണങ്ങള്‍ എന്ന് തന്നെയാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ടെത്തല്‍.

തന്നെ പ്രതിസന്ധിയില്‍ നിര്‍ത്തി കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളെ ചെറുക്കാന്‍ രാജിവെച്ചു മന്ത്രിസഭയില്‍ നിന്നും പുറത്തിറങ്ങാന്‍ കെ എം മാണി പ്രമുഖരായ മറ്റു പാര്‍ട്ടി നേതാക്കളുടെ പിന്തുണ നേടി കഴിഞ്ഞു,പാര്‍ട്ടിയെ അപമാനപ്പെടുത്തി മന്ത്രിസഭയില്‍ തുടരേണ്ടതില്ലെന്ന് പി ജെ ജോസഫും തീരുമാനം എടുത്തു കഴിഞ്ഞതായാണ് സൂചന.നാളെ ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാരി സമിതിയില്‍ തീരുമാനങ്ങള്‍ ഉണ്ടായേക്കും.

മലയാള മനോരമയും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പും ചേര്‍ന്ന് കേരള കോണ്‍ഗ്രസിന്റെയും കെ എം മാണിയുടെയും പ്രതിച്ഛായ നശിപ്പിക്കാന്‍ ഒരു വിഭാഗം ബാര്‍ ഉടമകളെ കൂട്ട് പിടിച്ചതായാണ് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം.മുന്‍ ഗവര്‍ണ്ണര്‍ക്കൂടിയായ വക്കം പുരുഷോത്തമന്‍ മുഖേനെ ബിജു രമേശെന്ന അബ്കാരിയെ ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ രംഗത്തിറക്കിയാണ്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ മാണിയെ മുഖ്യമന്ത്രിയാക്കി മുന്നണിയില്‍ ചേര്‍ക്കാനുള്ള പദ്ധതിയുമായി ഒരു സംഘം ഇടതുപക്ഷ മധ്യസ്ഥര്‍ കേരളാ കോണ്‍ഗ്രസിലെ ചില ഉന്നതരെ സമീപിച്ചിരുന്നു.പല തവണ ഇടതുപക്ഷത്തിന്റെ ക്ഷണം നിരസിച്ച മാണി ഇത്തവണ മറു കണ്ടം ചാടിയേക്കുമെന്ന ഭയന്ന തിരുവഞ്ചൂരും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് മാണിയ്‌ക്കെതിരെ ഇല്ലാത്ത ഒരു ആരോപണം ഉയര്‍ത്തുകയായിരുന്നുവത്രേ.

വെറും ഒരു കോടി രൂപയുടെ ആരോപണം ഉന്നയിച്ചു കേരളത്തിലെ പ്രബലനായ രാഷ്ട്രീയ നേതാവിനെ ഇല്ലായ്മ ചെയ്യാനുള്ള കോണ്‍ഗ്രസിന്റെ കുടില തന്ത്രമാണ് നടപ്പാക്കപ്പെടുന്നത് എന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസിലാക്കിയിരിക്കുകയാണ്.അഴിമതി ചെയ്യേണ്ടവര്‍ക്ക് ഒരു പഞ്ചായത്ത് പ്രദേശത്തു പോലും കൈക്കലാക്കാവുന്ന തുകയാണ് ഇപ്പോള്‍ ഒരു കോടിയെന്നത്.കേരളത്തിന്റെ ധനകാര്യ മന്ത്രിയുടെ അധികാരം കൈയ്യാളുന്ന മാണിയ്ക്ക് ഒരു കോടി രൂപയുടെ കൈക്കൂലി നല്കിയെന്നത് തന്നെ ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ‘തമാശ’യായിരിക്കുകയാണ്.കെ എം മാണിയെ അടുത്തറിയാവുന്ന ആരും ഒരു കോടിയുടെ ഈ കോഴകഥ വിശ്വസിക്കുന്നില്ല.അതേ സമയം മരുമക്കള്‍ അടക്കമുള്ള മാണിയുടെ സില്‍ബന്ധികള്‍ ചെയ്തു കൂട്ടുന്ന തെറ്റുകള്‍ക്ക് മാണി സമാധാനം പറയേണ്ടിവരുമെന്നും ഉറപ്പ്

പി ടി ചാക്കോയെ അവസാന കാലത്ത് ഇല്ലാക്കഥ പറഞ്ഞു ഒറ്റപ്പെടുത്തി കൊന്ന കോണ്‍ഗ്രസ് തന്ത്രം പുതിയ രൂപത്തില്‍ ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുകയാണ് എന്നാണ് കേരള കോണ്‍ഗ്രസിന്റെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരും കരുതുന്നത്.കോട്ടയം,ഇടുക്കി,ജില്ലകളില്‍ കേരളാ കോണ്‍ഗ്രസിന്റെ പ്രതാപം വര്‍ദ്ധിക്കുന്നതും കോണ്‍ഗ്രസിനെ ഇത്തരം ഒരു നിലപാട് സ്വീകരിക്കാന്‍ സഹായിച്ചത്രേ.

കോണ്‍ഗ്രസിന്റെ അന്തസില്ലാത്ത പ്രവര്‍ത്തനങ്ങള്‍ തുറന്നു കാട്ടാന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തിറങ്ങി അതേസമയം മുന്നണിയ്ക്ക് പിന്തുണ തുടര്‍ന്നും പൊരുതാന്‍ കെ എം മാണിയും ,പി ജെ ജോസഫും ,ഒപ്പം പി സി ജോര്‍ജും തീരുമാനിക്കുമെങ്കില്‍ അത് സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാവും.കേരളത്തിലെ കര്‍ഷകരുടെ താത്പര്യങ്ങളെ ബാഹ്യമായെങ്കിലും പിന്തുണയ്ക്കാന്‍ എന്ന പേരില്‍ അരമനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉമ്മന്‍ ചാണ്ടിയോട് ചേര്‍ന്ന് പോവാനാണ് നാളത്തെ ഉന്നതാധികാരി യോഗം തീരുമാനിക്കുന്നതെങ്കില്‍ പക്ഷേ കേരളാ കോണ്‍ഗ്രസിനും,കെ എം മാണിയ്ക്കും വരാന്‍ പോകുന്നത് പി ടി ചാക്കോയുടെയും ,അന്ത്യകാലത്ത് ഉമ്മന്‍ ചാണ്ടി ഒതുക്കി കൂട്ടി വീട്ടിലിരുത്തിയ കെ കരുണാകരന്റെയും ഗതിയായിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

റെജി സി ജേക്കബ് 

Scroll To Top