Friday December 09, 2016
Latest Updates

മാണിയ്ക്ക് വേണ്ടി വക്കീലിന് ഇന്ന് കൊടുത്തത് 20 ലക്ഷം..എന്നിട്ടും …. 

മാണിയ്ക്ക് വേണ്ടി വക്കീലിന് ഇന്ന് കൊടുത്തത് 20 ലക്ഷം..എന്നിട്ടും …. 

കൊച്ചി: ബാര്‍ കോഴക്കേസില്‍ മാണിയെ രക്ഷിക്കാന്‍ സര്‍ക്കാരിനായി കപില്‍ സിബല്‍ ഹൈക്കോടതിയില്‍ ഹാജരായതുവഴി ഖജനാവിന് നഷ്ടം ലക്ഷങ്ങള്‍ . സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ ഫീസ് വാങ്ങിന്നവരില്‍ ഒരാളാണ് കപില്‍ സിബല്‍ . മിനിറ്റകള്‍ക്ക് ലക്ഷങ്ങള്‍ വിലവാങ്ങുന്നുവെന്നാണ് അഭിഭാഷകര്‍ക്കിടയിലുള്ള സംസാരം.

ഇന്ന് കുറച്ച് സമയത്തേക്ക് മാത്രം ഇരുപത് ലക്ഷമാണ് ഫീസ് നല്‍കിയതെന്നും സംസാരമുണ്ട്. ഈ തുകയൊക്കെ നല്‍കിയത് ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണമാണെന്നതിലാണ് പ്രതിഷേധം ഉയരുന്നത്. ഇക്കാര്യം ഹൈക്കോടതി സൂചിപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ ബാര്‍ കോഴക്കേസിനു 42 ലക്ഷത്തോളം മറ്റൊരു അഭിഭാഷകനു നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Scroll To Top