Saturday December 10, 2016
Latest Updates

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് കേരളാ കോണ്‍ഗ്രസ് എം എല്‍ എ മാര്‍

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും മാറ്റണമെന്ന് കേരളാ കോണ്‍ഗ്രസ് എം എല്‍ എ മാര്‍

തിരുവനന്തപുരം:പി സി ജോര്‍ജിനെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം എല്‍ എ മാര്‍ പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ എം മാണിയോട് ആവശ്യപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി സി ജോര്‍ജ്ജിനെ മാറ്റണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രിയോടാവശ്യപ്പെടും. 

ഇന്ന് രാവിലെ തന്നെ കെ എം മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി ജോര്‍ജിനെ പുറത്താക്കാന്‍ ആവശ്യപ്പെടും.. മന്ത്രി പി ജെ ജോസഫും മാണിക്കൊപ്പമുണ്ട്. പി സി ജോര്‍ജ്ജിനെ ഒഴിവാക്കി മാണിയുടെ വീട്ടില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നതിന് ശേഷമാണ് മാണിയും ജോസഫും മുഖ്യമന്ത്രിയെ കാണാന്‍ പോയത്.ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനെ ഒഴിവാക്കി കെ എം മാണിയുടെ വീട്ടില്‍ എംഎല്‍എമാരുടെ യോഗം.

തിരുവനന്തപുരത്ത് കെ എം മാണിയുടെ വീട്ടിലാണ് കേരളാ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ യോഗം ചേര്‍ന്നത. യോഗത്തിന് തന്നെ വിളിച്ചില്ലെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.

Scroll To Top