Tuesday December 06, 2016
Latest Updates

വിജിലന്‍സിനു വേണ്ടി കപില്‍ സിബല്‍: മാണി രാജിയ്ക്കില്ല ,ജോര്‍ജിന്റെ രാജി ഈ ആഴ്ച്ചയുണ്ടാകും 

വിജിലന്‍സിനു വേണ്ടി കപില്‍ സിബല്‍: മാണി രാജിയ്ക്കില്ല ,ജോര്‍ജിന്റെ രാജി ഈ ആഴ്ച്ചയുണ്ടാകും 

തിരുവനന്തപുരം:ഹൈക്കോടതിയുടെ എതിര്‍വിധിയ്ക്ക് വിധേയനായ മന്ത്രി കെ എം മാണി രാജിവേയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ഭരണമുന്നണിയില്‍ വീണ്ടും പൊതു അഭിപ്രായം ഉയരുന്നു.

ഇതിന്റെ ഭാഗമായി പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിനും വിജിലനസിനും വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി വാദം തുടങ്ങി. പൊതു വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാണെന്നും ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ അധികാരപരിധി ലംഘിച്ചിട്ടില്ലെന്നും സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ കപില്‍സിബല്‍ കോടതിയെ അറിയിച്ചു.. കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ അപ്പീലില്‍ ഹൈകോടതിയില്‍ വാദം നടക്കവെയാണ് ഹാജരായ കപില്‍സിബല്‍ ഇങ്ങനെ പറഞ്ഞത്.

വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് മാന്വലിനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല. മാന്വല്‍ പ്രകാരം ഡയറക്ടര്‍ക്ക് ചില അധികാര അവകാശങ്ങളുണ്ട്. ഇതിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ബാര്‍കോഴ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ തിരുത്തുന്ന നടപടിയും വിജിലന്‍സ് ഡയറക്ടര്‍ കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തില്‍ നിയമപരമായ നടപടികള്‍ മാത്രമാണ് ഡയറക്ടര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സിബല്‍ തന്റെ പ്രാഥമിക വാദത്തില്‍ വ്യക്തമാക്കി.

കേസില്‍ വാദം ആരംഭിച്ചയുടന്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ അധികര പരിധി ലംഘിച്ചിട്ടില്ലേ എന്ന് ഹൈകോടതി ജഡ്ജി കെമാല്‍പാഷ സിബലിനോട് ചോദിച്ചിരുന്നു. കേസിന്റെ മെറിറ്റിലേക്ക് കടക്കേണ്ടെന്നും വിജിലന്‍സ് ഡയറക്ടര്‍ പരിധി ലംഘിച്ചോ ഇല്ലയോ എന്ന കാര്യത്തിലാണ് വാദം നടക്കേണ്ടതെന്നും കോടതി സൂചിപ്പിച്ചു. കപില്‍ സിബലിന്റെ പ്രഥമിക വാദം പൂര്‍ത്തിയായതിന് ശേഷം വി.എസ് അടക്കമുള്ള മറ്റു കക്ഷികളുടെ വാദവും കോടതി ഇന്ന് കേള്‍ക്കും.

വിജിലന്‍സിനെതിരെയുള്ള കോടതി ഉത്തരവ്, വിജിലന്‍സിന്റെ പ്രതിഛായയെ ബാധിക്കുമെന്നും ഹൈകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈകോടതിയെ സമീപിച്ചത്.മാണിയുടെ രാജി ഒഴിവാക്കുകയാണ് അന്തിമ ലക്ഷ്യം.
അതേ സമയം കേരള കോണ്‍ഗ്രസ് വിമത നേതാവും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി ജോര്‍ജ് ഉടന്‍ രാജിവയ്ക്കും.

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുമായി ചേര്‍ന്നു നേടിയ ഗംഭീര വിജയത്തിനു പിന്നാലെയാണ് പിസി രാജിക്കു തീരുമാനമെടുത്തിരിക്കുന്നതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നു.

ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസിന്റെ അപേക്ഷയില്‍ സ്പീക്കര്‍ അനുകൂല തീരുമാനമെടുക്കുന്നതിനു മുന്‍പ് രാജി സമര്‍പ്പിക്കാനാണ് തീരുമാനം.

പൂഞ്ഞാറിലെ 87 പഞ്ചായത്ത് വാര്‍ഡുകളില്‍ 35 എണ്ണം പൂഞ്ഞാറിലും 52 വാര്‍ഡുകള്‍ പാലാ മണ്ഡലത്തിലും ഉള്‍പ്പെട്ടിരുന്നിട്ടും കേരള കോണ്‍ഗ്രസി(എം)ന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ പരാജയപ്പെടുത്തി എല്‍.ഡി.എഫ്. പിന്തുണയോടെ സെക്കുലര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ സന്തോഷത്തിലാണ് പിസി ജോര്‍ജ്.

ഈ സാഹചര്യത്തില്‍ കെ.എം. മാണി രാജിവച്ച് ജനവിധി തേടണമെന്ന് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. മാണി രാജിവയ്ക്കാതിരിക്കെ തന്നെ താന്‍ രാജിവച്ച് മാണിക്കു മറ്റൊരു പ്രഹരം കൂടി കൊടുക്കാന്‍ ഇപ്പോഴാവും എന്നതും പിസി ജോര്‍ജിനു സന്തോഷം പകരുന്നു.

Scroll To Top