Thursday April 27, 2017
Latest Updates

ബിജു രമേശിന്റെ ഡ്രൈവര്‍ പറഞ്ഞത് ശരിയെന്ന് നുണപരിശോധനാഫലം,മാണി വീണ്ടും കുരുക്കിലേയ്ക്ക്,ഇത്തവണ രാജിയല്ലാതെ വഴിയില്ല?

ബിജു രമേശിന്റെ ഡ്രൈവര്‍ പറഞ്ഞത് ശരിയെന്ന് നുണപരിശോധനാഫലം,മാണി വീണ്ടും കുരുക്കിലേയ്ക്ക്,ഇത്തവണ രാജിയല്ലാതെ വഴിയില്ല?

കൊച്ചി: ബാര്‍ കോഴക്കേസില്‍ ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ശരിവച്ച് നുണപരിശോധനാഫലം. ധനമന്ത്രി കെ.എം.മാണിക്ക് ബാറുടമ രാജ്കുമാര്‍ ഉണ്ണി പണം കൊടുക്കുന്നത് കണ്ടുവെന്നായിരുന്നു അമ്പിളിയുടെ മൊഴി. മൊഴിയില്‍ വൈരുധ്യങ്ങളില്ലെന്ന് ഫൊറന്‍സിക് വിഭാഗം അറിയിച്ചു. 
റിപ്പോര്‍ട്ട് ഉടന്‍ അന്വേഷണസംഘത്തിനു കൈമാറും. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലീസ് ആസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധന നടത്തിയത്. ഏപ്രില്‍ രണ്ടിന് മാണിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ബാര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്‌മോഹന്‍ ഉണ്ണി പണം കൈമാറുന്നത് കണ്ടുവെന്നാണ് അമ്പിളി വിജിലന്‍സിന് നല്‍കിയ മൊഴി. അതേസമയം, ബാറുടമകള്‍ വിജിലന്‍സില്‍ മൊഴി മാറ്റിപ്പറയുമാന്നാണ് കരുതുന്നതെന്ന് ബിജു രമേശ് പ്രതികരിച്ചു.
പണം നല്‍കിയിട്ടില്ല എന്നായിരുന്നു ആദ്യം മൊഴി നല്‍കിയിരുന്നത്. വിജിലന്‍സിനോടു സത്യം തുറന്നുപറയണമെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഉടമകളുടെ ഇന്നലത്തെ യോഗതീരുമാനം. സത്യം ജനങ്ങള്‍ക്ക് ബോധ്യമായെന്നും ബിജു രമേശ് പറഞ്ഞു. അന്വേഷണ സംഘത്തിന്റെ സഹായത്തോടെയാണ് അമ്പിളിയുടെ നുണപരിശോധനക്കുള്ള ചോദ്യാവലി തയാറാക്കിയത്. ആകെ 38 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. നേരത്തെ വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് നുണപരിശോധനക്ക് അന്വേഷണ സംഘം തീരുമാനിച്ചത്.

പുതിയ സംഭാവവികാസങ്ങലോടെ കെ എം മാണി വീണ്ടും അപകടകരമായ കുരുക്കിലേയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്.കെ എം മാണിയ്ക്ക് രാജി വെയ്ക്കാതെ വയ്യ എന്ന അവസ്ഥയിലേയ്ക്ക് മാറുകയാണ്.നാളെ മാണിയുടെ രാജി ഉണ്ടായേക്കുമെന്ന് തിരുവനന്തപുരത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചന നല്കുന്നുണ്ട്.

Scroll To Top