Saturday December 03, 2016
Latest Updates

ഐ ഫോണിനെ വെല്ലാന്‍ മലയാളികളുടെ എം ഫോണ്‍ വരുന്നു 

ഐ ഫോണിനെ വെല്ലാന്‍ മലയാളികളുടെ എം ഫോണ്‍ വരുന്നു 

മലയാളികളും ചില്ലറക്കാരല്ല !മലയാളികളുടെ നേതൃത്വത്തില്‍ 3500 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ് സെറ്റ് വരുന്നു. ഐ ഫോണിനെ വെല്ലാന്‍ മാംഗോ ഫോണ്‍ അഥവാ എംഫോണ്‍ എന്നാണു പേര്. മാങ്ങയാണ് മൊബൈല്‍ കമ്പനിയുടെ മുദ്ര. ഒരു ഫോണ്‍ വാങ്ങുമ്പോള്‍ അതിനൊപ്പം ബ്ലൂടൂത്ത്, വയര്‍ലെസ് ചാര്‍ജര്‍, പവര്‍ ബാങ്ക്, സെല്‍ഫി സ്റ്റിക്ക് എന്നിവയും ചേര്‍ത്താണു ലഭിക്കുക. എംഫോണ്‍ ഇലക്ട്രോണിക്‌സ് ആന്റ് ടെക്‌നോളജീസ് ലിമിറ്റഡാണ് കൊറിയന്‍ സാങ്കേതികവിദ്യയോടെ ത്രീഡി, 4 ജി സൗകര്യങ്ങളുമായി ഹാന്‍ഡ് സെറ്റുകള്‍ പുറത്തിറക്കുന്നത്. 

കൊറിയയിലാണ് ഫോണിന്റെ രൂപകല്‍പ്പന. കൊറിയയിലും യൂറോപ്പിലുമുള്ള പ്രശസ്ത ഹാന്‍ഡ് സെറ്റ് ബ്രാന്‍ഡുകള്‍ക്ക് ചൈനയില്‍ നിന്ന് അവ കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കിയാണു തുടക്കം.നാലു വര്‍ഷമായി ഇങ്ങനെ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ച പരിചയം ഇന്ത്യയില്‍ സ്വന്തം ബ്രാന്‍ഡില്‍ ഫോണ്‍ വിപണനം ചെയ്യാന്‍ ആത്മവിശ്വാസം നല്‍കുകയായിരുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ മൂന്നു ദിവസം നില്‍ക്കുന്ന 6050 എംഎഎച്ച് ശേഷിയുള്ള ബാറ്ററി, 23 എംബി ക്യാമറ, പൊട്ടാത്ത ഗോറില്ല ഗ്ലാസും സവിശേഷതകളാണ്. 
പ്രത്യേക കണ്ണട വയ്ക്കാതെ തന്നെ ത്രീഡി കാണാം. ത്രീ ജിബി റാമും 32 ജിബി മെമ്മറിയുമുണ്ട്. മെമ്മറി കാര്‍ഡിട്ട് 128 ജിബി വരെ വികസിപ്പിക്കാം. എട്ട് എംപി സെല്‍ഫി ക്യാമറയുമുണ്ട്.അമിതാഭ് ബച്ചനും സച്ചിന്‍ തെന്‍ഡുല്‍ക്കറുമാണ് ബ്രാന്‍ഡ് അംബാസഡര്‍മാര്‍. 29നാണ് കേരളം, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിപണനം ആരംഭിക്കുക. 149 വിതരണക്കാരെ തിരഞ്ഞെടുത്തു. ഓരോ വിതരണക്കാരുടേയും പരിധിയില്‍ ഓരോ സര്‍വീസ് സെന്റര്‍ നടത്താന്‍ പരിശീലനവും നല്‍കി.കമ്പനിയുടെ ഗവേഷണ വികസന കേന്ദ്രവും കൊറിയയിലാണ്. ചൈനയിലെ ഷെന്‍സെനില്‍ 700 കോടി മുടക്കി ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. 250 കോടിയോളം ഫോണ്‍ വികസനത്തിനു ചെലവായി. 2500 കോടിയിലേറെയാണ് ആദ്യ ഘട്ടത്തില്‍ വിപണനം നടത്താന്‍ വേണ്ട ഹാന്‍ഡ് സെറ്റുകളുടെ നിര്‍മാണച്ചെലവ്.എംഫോണുകള്‍ക്ക് 5800 രൂപ മുതല്‍ 34000 രൂപ വരെയാണു വില. ആപ്പിള്‍ വാച്ച് പോലെ എംവാച്ചും എംപാഡും മറ്റും ഭാവിയില്‍ അവതരിപ്പിക്കുമെന്ന് മാംഗോഫോണ്‍ ടെക്‌നോളജീസ് പാര്‍ട്‌നര്‍ കല്‍പ്പറ്റ മൂങ്ങനാനിയില്‍ ആന്റോ അഗസ്റ്റിന്‍ അറിയിച്ചു. റോയി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് മറ്റു രണ്ട് പാര്‍ട്‌നര്‍മാര്‍.

കടപ്പാട്:മനോരമ 

Scroll To Top